ഏഴ് മണിക്കൂര്‍ മഞ്ഞിനുള്ളില്‍ കഴിഞ്ഞ കട്ടികള്‍ അത്ഭുതകരമായി രക്ഷപെട്ടു

jason-rivera-elijah-martinezന്യൂയോര്‍ക്ക്: ഏഴു മണിക്കൂര്‍ 5 അടി മഞ്ഞുകൂമ്പാരത്തിനുള്ളില്‍ അകപ്പെട്ടു പോയ പതിനൊന്നും, ഒമ്പതും വയസ്സുള്ള കുട്ടികളെ താങ്ക്സ് ഗിവിംഗ് ഡേയില്‍ അത്ഭുതകരമായി രക്ഷപെടുത്തി. ന്യൂയോര്‍ക്കില്‍ നിന്നും വടക്കു മാറി 60 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ന്യൂ ബര്‍ഗില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

വീടിനു സമീപമുള്ള പാര്‍ക്കില്‍ മഞ്ഞു കൂമ്പാരമുണ്ടാക്കി കളിക്കുകയായിരുന്നു കുട്ടികള്‍. പെട്ടന്നായിരുന്നു മഞ്ഞുമല പോലെ ഒന്ന് കുട്ടികളുടെ മേല്‍ പതിച്ചത്.

സംഭവം നടന്ന ബുധനാഴ്ച വളരെ വൈകിയും കുട്ടികള്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തിയിട്ടും കുട്ടികളെ കണ്ടെത്താനായില്ല. പെട്ടന്നാണ് ഷവലിന്റെ ഒരു ഭാഗം പൊന്തി നില്‍ക്കുന്നത് ഒരു പോലീസ് ഓഫീസറുടെ ശ്രദ്ധയില്‍ പെട്ടത്.

രാത്രി 10 മണിയോടെ മഞ്ഞ നീക്കാനുള്ള ശ്രമം നാട്ടുകാരുടെയും വീട്ടുകാരുടെയും സഹായത്തോടെ ആരംഭിച്ചു. ഈ സമയത്തിനുള്ളില്‍ എട്ടടിയോളം മഞ്ഞ് ഉയര്‍ന്നിരുന്നു. രാത്രി മുഴുവന്‍ മഞ്ഞ് നീക്കി വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കുട്ടികളെ പൂര്‍ണ്ണമായും പുറത്തെടുത്തു.

കുട്ടികള്‍ക്ക് ചുറ്റും മഞ്ഞില്‍ രൂപം കൊണ്ട വായു അറകളാണ് കുട്ടികളുടെ ജീവന്‍ രക്ഷിച്ചത്. പുറത്തു വന്ന കുട്ടികള്‍ പൂര്‍ണ്ണ ആരോഗ്യവാന്മാരായിരുന്നുവെങ്കിലും ശക്തമായ തണുപ്പേറ്റതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ നടത്തി വിട്ടയച്ചു.

താങ്ക്സ് ഗിവിംഗ് ഡേയില്‍ രണ്ട് കുട്ടികളെയും ജീവനോടെ തിരികെ ലഭിച്ചതില്‍ എല്ലാവരും ദൈവത്തിന് പ്രത്യേകം നന്ദി രേഖപ്പെടുത്തി.

children-buried-in-snow-

Print Friendly, PDF & Email

Leave a Comment