ഐ.എസില്‍ നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ യുവാവിനെ അറസ്റ്റു ചെയ്തു

mumbai-youth-arif-majeed-who-joined-isis-returns-home-grilled-by-national-investigation-agencyമുംബൈ: തീവ്രവാദ സംഘടനയായ ഐ.എസ്.ഐ.എസില്‍ നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. മുംബൈ കല്യാണ്‍ സ്വദേശിയായ ആരിഫ് മജീദാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 5.15-ന് തുര്‍ക്കിയില്‍ നിന്നും എന്‍.ഐ.എ സംഘത്തിനൊപ്പം മുംബൈയിലെത്തെിയത്. ഇയാളെ ഇന്‍റലിജന്‍സിന് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായാണ് അറസ്‌റ്റ് ചെയ്തത്.

ഐ.എസ്.ഐ.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇറാഖിലെത്തിയ ആരിഫ് മജീദിന് തീവ്രവാദികള്‍ 15 ദിവസത്തെ പരിശീലനം നല്‍കിയിരുന്നു. പിന്നീട് ഐ.എസ് പോരാളികള്‍ക്കൊപ്പം തുര്‍ക്കിയിലത്തെുകയും ആക്രമണത്തില്‍ രണ്ടു തവണ വെടിയേല്‍ക്കുകയും ചെയ്തു. പരിക്ക് വഷളായതോടെ തിരികെ പോരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ഇയാള്‍ തുര്‍ക്കിയിലെ സുരക്ഷിതമായ പ്രദേശത്തേക്ക് ഒളിച്ചു കടക്കുകയായിരുന്നു.

ഇയാള്‍ തിരിച്ചു വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് മകനെ രക്ഷപെടുത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആരിഫിന്റെ പിതാവ് ദേശീയ അന്വേഷണ ഏജന്‍സി അധികൃതരെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ മെയ് 25നാണ് കല്യാണ്‍ സ്വദേശികളായ ആരിഫ് മജീദ്, ഫഹദ് ശൈഖ്, അമാന്‍, സഹീം എന്നിവര്‍ ഇറാഖിലേക്ക് പോയത്. ഇവരില്‍ മുന്ന് പേര്‍ എഞ്ചീനീയറിങ് ബിരുദധാരികളാണ്. ഇറാഖിലെ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന നാല്‍പതംഗ സംഘത്തോടൊപ്പമായിരുന്നു യാത്ര. തന്‍റെ കൂടെണ്ടായിരുന്ന മൂന്നു പേരും ജീവനോടെ ഇരിക്കുന്നതായും ആരിഫ് അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment