Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്നതിനിടെ കാവല്‍ക്കാരനെ വെടിവെച്ചുകൊന്ന് ഒന്നരക്കോടി കവര്‍ന്നു

November 30, 2014 , സ്വന്തം ലേഖകന്‍

theft-in-delhi.jpg.image.576.432ന്യൂഡല്‍ഹി: എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്നതിനിടെ കാവല്‍ക്കാരനെ വെടിവെച്ചു കൊന്ന് ഒന്നരക്കോടി രൂപ കവര്‍ന്നു. വടക്കന്‍ ഡല്‍ഹിയിലെ കമലാനഗറില്‍ ശനിയാഴ്ച രാവിലെ 11-നാണ് സംഭവം. ഡല്‍ഹി യൂനിവേഴ്സിറ്റി കാമ്പസിന് തൊട്ടടുത്ത് കമലാനഗര്‍ ബംഗ്ലാവ് റോഡിലെ സിറ്റി ബാങ്ക് എ.ടി.എമ്മില്‍ പണം നിറക്കുന്നതിനിടെയാണ് കവര്‍ച്ച. എ.ടി.എമ്മില്‍ പണം നിറക്കുന്ന സ്വകാര്യ സ്ഥാപനത്തിന്‍െറ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്.

പണവുമായി വാനിലത്തെിയ ജീവനക്കാര്‍ ഒരാളെ വാനിന് കാവല്‍ നിര്‍ത്തി എ.ടി.എമ്മില്‍ പണം നിറക്കാനായി കയറിയപ്പോഴാണ് ബൈക്കിലത്തെിയ രണ്ടുപേര്‍ കാവല്‍ക്കാരന്‍െറ തലക്ക് വെടിവെച്ച് വാനിലുണ്ടായിരുന്ന ഒന്നരക്കോടി രൂപ അടങ്ങിയ ബാഗുമായി രക്ഷപ്പെട്ടത്. അക്രമം കണ്ട് ബഹളമുണ്ടാക്കിയവരെ കവര്‍ച്ചാ സംഘം തോക്കുചൂണ്ടി വിരട്ടിയോടിച്ചു. തലക്ക് രണ്ടു വെടിയേറ്റ കാവല്‍ക്കാരന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

വെടിയേറ്റ കാവല്‍ക്കാരനെ പൊലീസാണ് ആശുപത്രിയിലത്തെിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top