പക്ഷിപ്പനിക്കു പിന്നാലെ കുരങ്ങു പനിയും; പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നു

Ebola virus. (Color enhanced micrograph of the Ebola virus, a filovirus & the cause of Ebola fever. Since 1976, two major outbreaks of this often fatal viral hemorrhagic fever have occurred in equatorial Africa. Symptomsമലപ്പുറം (ഡിസംബര്‍ 1) : പക്ഷിപ്പനി ഭീതിയില്‍നിന്ന് സംസ്ഥാനം പൂര്‍ണ മുക്തമാകും മുന്‍പ് നിലമ്പൂര്‍ കരുളായി വനത്തില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. മാഞ്ചീരി നാഗമലയിലെ അളയില്‍ താമസിക്കുന്ന താടി മാതന് (61) കുരങ്ങുപനി ബാധിച്ചതായി പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു. മാതന്‍റെ മൂന്ന് പേരക്കുട്ടികളും പനി ബാധിതരെങ്കിലും ഇവരുടെ രക്ത സാംപ്ള്‍ ശേഖരിച്ചിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി.

അവശനിലയില്‍ കഴിഞ്ഞിരുന്ന താടി മാതനെ കഴിഞ്ഞ ദിവസം കരുളായി പിഎച്ച്സി ജീവനക്കാര്‍ നിലമ്പൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അന്നു തന്നെ രക്ത സാംപ്ള്‍ വിമാന മാര്‍ഗം പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചു. താടി മാതന് കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പേരക്കുട്ടികള്‍ക്കും വിദഗ്ധ പരിശോധന വേണ്ടിവരും. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി.

കഴിഞ്ഞ മേയ് – ജൂണ്‍ മാസങ്ങളിലാണ് മാഞ്ചീരിയില്‍ ആദ്യമായി കുരങ്ങുപനി കണ്ടെത്തിയത്. ഇപ്പോള്‍ കുരങ്ങുപനി ബാധിച്ച താടി മാതന്‍റെ മകന്‍റെ ഭാര്യ വെള്ളക, പാണപ്പുഴയിലെ മണ്ണള ചെല്ലന്‍ (48), കേത്തന്‍ (18), നാഗമലയിലെ മാതി (13) എന്നിവര്‍ക്ക് അന്ന് രോഗബാധ കണ്ടെത്തിയത്. ഇതിനിടെ, കരുളായിയിലെ സ്വകാര്യ തോട്ടത്തില്‍ ചത്ത കുരങ്ങിനെ കണ്ടെത്തി. കുരങ്ങിന്‍റെ അവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. ഒരാഴ്ചക്കു ശേഷമേ ഫലം ലഭിക്കൂ. ജനവാസ കേന്ദ്രത്തില്‍ ഇതുവരെ രോഗം പടര്‍ന്നതായി വിവരമില്ല.

1955ല്‍ കര്‍ണാടകയിലെ കൈസന്നൂര്‍ വനമേഖലയിലാണ് ലോകത്ത് ആദ്യമായി കുരങ്ങുപനി കണ്ടെത്തിയത്. കുരങ്ങുകള്‍ വ്യാപകമായി ചത്തൊടുങ്ങാന്‍ ഇടയാക്കുന്ന വൈറസ് പടരുന്നത് ചെള്ളുകള്‍ വഴി. ചെള്ളില്‍ നിന്ന് മനുഷ്യനും കുരങ്ങിനുമാണ് രോഗം പകരാന്‍ സാധ്യത. ഫലപ്രദമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മാരകമാകാം രോഗം. കഴിഞ്ഞ ഏപ്രിലില്‍ മാഞ്ചീരിയില്‍ രണ്ട് ആദിവാസികളുടെ മരണം കുരങ്ങുപനി മൂലമെന്ന് സംശയിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment