Flash News

മാവോയിസ്റ്റ് ആക്രമണത്തില്‍ 13 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

December 1, 2014 , സ്വന്തം ലേഖകന്‍

mavoറായ്പൂര്‍: ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 13 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സുഖ്മ ജില്ലയിലെ വനമേഖലയില്‍ തീവ്രവാദികള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ജവാന്മാര്‍ തിരിച്ചും വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തും നിരവധി പേര്‍ക്ക് പരിക്കേറ്റതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

ദക്ഷിണ ബസ്തറില്‍ പെടുന്ന, സുഖ്മ ജില്ലയിലെ ചിന്തഗുഫ പ്രദേശത്തെ കസന്‍പാര ഗ്രാമത്തില്‍ രാവിലെ 10.30നായിരുന്നു ആക്രമണം നടന്നത്. മരിച്ചവരില്‍ രണ്ടുപേര്‍ ഉയര്‍ന്ന ഓഫിസര്‍മാരാണെന്ന് ഛത്തിസ്ഗഢിലെ നക്സല്‍ വിരുദ്ധ നടപടികളുടെ ചുമതലയുള്ള എ.ഡി.ജി.പി ആര്‍.കെ. വിജ് സൂചിപ്പിച്ചു. ഇരുപക്ഷവും തമ്മില്‍ ഉച്ചക്ക് രണ്ടുമണിവരെ ഏറ്റുമുട്ടല്‍ നടന്നു. മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം വൈകീട്ട് 6.15 വരെ ഏറ്റുമുട്ടലുണ്ടായി. ഗ്രാമവാസികളുടെ പിന്തുണ മാവോവാദികള്‍ക്ക് ഉണ്ടായിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മരിച്ചവരെല്ലാം 223 ബറ്റാലിയനില്‍ പെടുന്നവരാണ്. ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡെപ്യൂട്ടി കമാന്‍ഡന്‍റ്, അസിസ്റ്റന്‍ഡ് കമാന്‍ഡന്‍റ് എന്നിവരാണ് കൊല്ലപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥര്‍. ഗുരുതരമായി പരിക്കേറ്റ ജവാന്മാരെ ഹെലികോപ്ടറില്‍ തലസ്ഥാനമായ റായ്പൂരിലെ ജഗദല്‍പൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. സാരമായ പരിക്കുള്ള 12 സൈനികര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

206, 223 ബറ്റാലിയനിലെ 1000 ജവാന്മാര്‍ മാവോവാദികള്‍ക്കായി 10 ദിവസമായി കാട്ടില്‍ തിരച്ചില്‍ നടത്തിവരുകയായിരുന്നു. ആക്രമണ മേഖലയില്‍ സൈനികര്‍ പോരാട്ടം തുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top