ഫോമാ ന്യൂയോര്‍ക്ക്‌ എംപയര്‍ റീജണിന് പുതിയ സാരഥികള്‍

empire 1ന്യൂയോര്‍ക്ക്‌: ഫെഡറേഷഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരികാസിന്റെ (ഫോമ) റീജണ്‍-2/എംപയര്‍ റീജണിന്റെ 2014-16 വര്‍ഷങ്ങളിലേക്കുള്ള നേതൃനിരയെ തിരഞ്ഞെടുത്തു.
നവംബര്‍ 16 ഞായറാഴ്ച യോങ്കേഴ്സിലുള്ള മുംബൈ സ്പൈസില്‍ വച്ചു നടത്തപ്പെട്ട പരിപാടിയില്‍ ഫോമാ ദേശീയ നേതാക്കളും പങ്കെടുത്തു.

റീജണല്‍ വൈസ് പ്രസിഡന്റ്‌ ബിജു ഉമ്മന്‍ (മിഡ് ഹഡ്സണ്‍ കേരള അസോസിയേഷന്‍), സെക്രട്ടറി ഷോബി ഐസക് (യോങ്കേഴ്സ് മലയാളി അസോസിയേഷന്‍), ജോയിന്റ് സെക്രട്ടറി മോളി ജോണ്‍ (റോക്ക്‌ലാന്റ് ഓറഞ്ച് മലയാളി അസോസിയേഷന്‍), ട്രഷറര്‍ സണ്ണി കല്ലൂപ്പാറ (മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി), ജോയിന്റ് ട്രഷറര്‍ ബിനോയ്‌ മതതായി (യോങ്കേഴ്സ് മലയാളി അസോസിയേഷന്‍), യൂത്ത് ആന്‍ഡ്‌ സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ നിബു ജേക്കബ്‌ (വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍) എന്നിവരെയും, പി ആര്‍ ഓ ആയി ജെ മാത്യുസിനെയും, റീജണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനായി പ്രദീപ്‌ നായരെയും തിരഞ്ഞെടുത്തു. റീജണിലെ എല്ലാ മെമ്പര്‍ അസോസിയേഷനുകളുടേയും ഭാരവാഹികളും മുന്‍ വര്‍ഷങ്ങളില്‍ ഫോമായുടെ ദേശീയ പദവികള്‍ അലങ്കരിച്ചവരും കമ്മിറ്റി മെമ്പര്‍മാരായി പ്രവര്‍ത്തിക്കും.

ഫോമായുടെ ദേശീയ നേതാക്കളായ ജനറല്‍ സെക്രട്ടറി ഫൈസല്‍ എഡ്വേര്‍ഡ് (ഷാജി), മയാമിയിലെ നാഷണല്‍ കമ്മിറ്റി മീറ്റിംഗില്‍ വച്ച് എടുത്ത തീരുമാനങ്ങളുടെ രത്നച്ചുരുക്കം അറിയിക്കുകയും ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, ജോയിന്റ് ട്രഷറര്‍ ജൊഫ്രിന്‍ ജോസ്, ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി വര്‍ഗീസ്‌ (സലിം), തോമസ്‌ കോശി (മുന്‍ ജുഡിഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍), ജെ മാത്യൂസ്‌, തോമസ്‌ കെ ജോര്‍ജ്, തോമസ്‌ മാത്യു, മുന്‍ ആര്‍ വി പി എ വി വര്‍ഗീസ്‌, റോയ് ചെങ്ങന്നൂര്‍ എന്നിവര്‍ പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികളെ അനുമോദിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. ഷോബി ഐസക്കിന്റെ കതജ്ഞതയോടെ പരിപാടികള്‍ അവസാനിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു ഉമ്മന്‍ 914-523-9501.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment