Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

പക്ഷികളെ ചാവേര്‍ ബോംബാക്കി താലിബാന്‍ പരീക്ഷണം; പാശ്ചാത്യ രാജ്യങ്ങള്‍ കടുത്ത ആശങ്കയില്‍

December 2, 2014 , ഷാഹിദ് വൈപ്പി

11കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യം സുരക്ഷാ മാര്‍ഗങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയതിനു പിന്നാലെ ലോകത്തെ ഞെട്ടിച്ചു കൊണ്ട് താലിബാന്‍ പുതിയ ചാവേര്‍ തന്ത്രം പരീക്ഷിച്ചു. മനുഷ്യരെ ചാവേറുകളാക്കി അയയ്ക്കുന്നതിലുള്ള സാങ്കേതികവും പ്രയോഗികവുമായ ബുദ്ധിമുട്ടുകള്‍ കാരണം പക്ഷികളെ ബോംബുകള്‍ വഹിക്കുന്ന ചാവേറുകളാക്കുകയാണ് അഫ്ഗാനിലെ താലിബാന്‍ ചെയ്തിരിക്കുന്നത്.

ഇത്തരത്തിലുള്ള ഒരു പക്ഷിയെ അഫ്ഗാന്‍ പൊലീസ് വെടിവച്ചു വീഴ്ത്തി. തുര്‍ക്ക്‌മെനിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് അഫ്ഗാനിസ്ഥാന്റെ വടക്ക് ഭാഗത്താണ് താലിബാന്റെ ഈ പുതിയ ചാവേര്‍ പക്ഷിയേ കണ്ടെത്തിയത്. സ്‌ഫോടകവസ്തുവും ജിപിഎസ് ട്രാക്കറും ഡിറ്റൊനേറ്ററും ഘടിപ്പിച്ചാണ് താലിബാന്‍ ഭീകരര്‍ ഈ പക്ഷിയെ അയച്ചത്. ഈ പക്ഷിയുടെ തൂവലുകളില്‍ നിരവധി വയറുകളുണ്ടായിരുന്നു. കൂടാതെ മൊബൈല്‍ ഫോണ്‍ ഡിറ്റെനേറ്റര്‍, പ്രത്യേകം ഡിസൈന്‍ ചെയ്ത സൂയിസൈഡ് വെസ്റ്റ് തുടങ്ങിയവ സഹിതമാണ് പക്ഷിയേ താലിബാന്‍ സജ്ജീകരിച്ചിരിക്കുന്നത്.

പക്ഷിയെ സംശയകരമായി സാഹചര്യത്തില്‍ കണ്ടെത്തിയത് സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഫറിയാബ് പ്രവിശ്യയിലാണിതിനെ കണ്ടെത്തിയത്. ഇത്തരം വര്‍ഗത്തില്‍ പെട്ട പക്ഷിയെ ആ പ്രദേശത്ത് സാധാരണയായി കാണപ്പെടാറുമില്ല. പക്ഷിയുടെ നേര്‍ക്ക് ഉദ്യോഗസ്ഥന്മാര്‍ വെടിവച്ചപ്പോള്‍ അത് സ്‌ഫോടന ശബ്ദത്തോടെ പൊട്ടിച്ചിതറുകായിരുന്നു.

സംഭവത്തോടെ ലോകരാജ്യങ്ങള്‍ മുഴുവനും ആശങ്കയിലായി. മറ്റ് ഭീകര സംഘടനകളും ഇതേ മാര്‍ഗങ്ങള്‍ പരീക്ഷിച്ചാല്‍ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്നതാണ് പാശ്ചാത്യ രാജ്യങ്ങളെ ആശങ്കയിലാക്കുന്ന കാര്യം. രാജ്യാതിര്‍ത്തികളില്ലാതെ പറന്നു നടക്കുന്ന ദേശാടന കിളികളില്‍ ഇത്തരം സവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ചാരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇന്ത്യയേപ്പോലെയുള്ള രാജ്യങ്ങള്‍ക്ക് മാത്രമല്ല വികസിത രാജ്യങ്ങള്‍ക്കും ഭീഷണിയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top