ക്രൈസ്തവരും മുസ്ലീങ്ങളും രാമന്റെ മക്കളെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി; വിവാദമായപ്പോള്‍ മന്ത്രി മാപ്പ് പറഞ്ഞ് തടിയൂരി

jyothiന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ വിവാദപ്രസംഗത്തിനെതിരെ ലോ‌ക്‌സഭയില്‍ പ്രതിപക്ഷ ബഹളം. ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് മന്ത്രി വിവാദ പ്രസംഗത്തിന് മാപ്പു പറഞ്ഞു.

രാജ്യത്തെ ക്രൈസ്തവരും മുസ്ലീങ്ങളും രാമന്റെ മക്കളാണെന്നും ഇതില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസംഗം. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

രാമനില്‍ വിശ്വസിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണോ അതോ അവിശ്വാസികള്‍ക്ക് വോട്ട് ചെയ്യണോ എന്ന് ജനങ്ങള്‍ തീരുമാനമെടുക്കണം നിരഞ്ജന്‍ ജ്യോതി പറഞ്ഞു. പ്രസ്താവന വിവാദമായതോടെ അവിശ്വാസികള്‍ എന്നതുകൊണ്ട് താന്‍ ഉദ്ദേശിച്ചത് വിഘടനവാദികളെയും രാജ്യദ്രോഹ ശക്തികളെയുമാണെന്നാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു.

Print Friendly, PDF & Email

Leave a Comment