Flash News

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ രൂക്ഷമാകുന്നത് ആശങ്കാജനകം: ഷെവലിയാര്‍ വി.സി സെബാസ്റ്റ്യന്‍

December 3, 2014 , ഷൈജു ചാക്കോ

swന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും നേരെയുള്ള അക്രമങ്ങളും വിരുദ്ധ അജണ്ടകളും ശക്തി പ്രാപിച്ച് വരുന്നത് ആശങ്കാ ജനകമാണെന്നും ഭരണഘടന വിഭാവനം ചെയ്യുന്നതും തലമുറകളായി കാത്തുസൂക്ഷിക്കുന്നതുമായ മതേതരത്വമായ നിലപാടുകള്‍ സം‌രക്ഷിക്കുവാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തരവും ശക്തവുമായ ഇടപെടലുകള്‍ അനിവാര്യമാണെന്നും ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷ്ണല്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍.

കിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി കത്തിയ സംഭവത്തില്‍ ദുരൂഹതകളേറെയുണ്ട്. അന്വേഷണത്തിന് തയ്യാറായ സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണ്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലായി ക്രൈസ്തവര്‍ക്കും സഭാ സ്ഥാപനങ്ങള്‍ക്കും നേരെ നടന്ന അക്രമങ്ങള്‍ നിസ്സാരവല്‍ക്കരിക്കരുത്. നവംബര്‍ 24-ന് ജാംഷഡ്‌പൂര്‍ രൂപതയിലെ ബസ്താദില്‍ ക്രൈസ്തവ സ്കൂളിന് നേരെ വിശ്വാസത്തെ വെല്ലുവിളിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. നവംബര്‍ 30-ന് മധ്യപ്രദേശിലെ അനുപൂര്‍ ജില്ലയില്‍ രണ്ട് ക്രൈസ്തവ ദേവാലയ ഭവനങ്ങള്‍ ആക്രമിക്കപ്പെട്ടു.

ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വര്‍ഗീയ വാദികള്‍ ലക്ഷ്യം വെക്കുന്നത് ക്രൈസ്തവ മിഷണറിമാരെയും വിശ്വാസികളെയുമാണ്. ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരെ ഡല്‍ഹിയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഘു ലേഖകള്‍ വിതരണം ചെയ്യപ്പെട്ടത് വലിയ വര്‍ഗീയ രൂപീകരണത്തിന് ഇടനല്‍കിയിട്ടുണ്ട്. ഭാരതത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കുന്ന രീതിയില്‍ നടക്കുന്ന ദുഷ്‌പ്രചരണങ്ങള്‍ സമൂഹത്തില്‍ വിപരീത ഫലങ്ങള്‍ സൃഷ്ടിക്കുമെന്ന് ഷെവലിയാര്‍ വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.

ആഗോള തലത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഭീകര പ്രസ്ഥാനങ്ങള്‍ ഭാരത മണ്ണില്‍ സ്വാധീന ശക്തിയായി മാറുവാന്‍ ശ്രമിക്കുമ്പോള്‍ രാജ്യത്തിനുള്ളില്‍ തന്നെ വര്‍ഗീയവാദം രൂക്ഷമാകുന്നത് ജനജീവിതത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ഇത്തരം ഛിദ്രശക്തികള്‍ക്കെതിരെ പൊതുസമൂഹ മനഃസാക്ഷി ഉണരണമെന്നും വി.സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top