Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

പക്ഷിപ്പനി മൂലം നഷ്ടം ഏഴുകോടി

December 3, 2014 , സ്വന്തം ലേഖകന്‍

Bird-flu-620x330തിരുവനന്തപുരം: പക്ഷിപ്പനി പിടിച്ച് താറാവുകള്‍ ചത്തതുമൂലം ഏഴുകോടിയുടെ നഷ്ടം കണക്കാക്കുന്നു. രോഗബാധ സ്ഥിരീകരിച്ച മേഖലകളില്‍ കോഴി, ടര്‍ക്കി, കാട തുടങ്ങിയ മറ്റ് വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 23 സ്ക്വാഡുകളാണ് ഇതിന് ആലപ്പുഴയുടെ വിവിധ മേഖലകളില്‍ ബുധനാഴ്ച രംഗത്തിറങ്ങിയത്.

കൊല്ലുന്ന താറാവുകളെപ്പോലെ രണ്ടുമാസം വരെ വളര്‍ച്ചയുള്ള കോഴികള്‍ക്ക് 100 രൂപയും അതിനുമുകളില്‍ ഉള്ളവക്ക് 200 രൂപയുമാണ് നഷ്ടപരിഹാരം തീരുമാനിച്ചിരിക്കുന്നത്.

രോഗബാധയുള്ള സ്ഥലങ്ങളിലേക്ക് താറാവുകളെ കൊണ്ടുവരുന്നതും വ്യാപാരം നടത്തുന്നതും ഒരു മാസത്തേക്ക് നിരോധിക്കും. താറാവുകളെ കൊന്നൊടുക്കിയ ശേഷം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുമുതലാകും നിരോധകാലാവധി കണക്കാക്കുക. പത്തു കിലോമീറ്റര്‍ ചുറ്റളവാകും നിരോധത്തിന്‍െറ പരിധി. ഈ പ്രദേശങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങളും തുടര്‍ച്ചയായി നടത്തും. ഒരുമാസത്തെ നിരോധ കാലാവധിക്കിടയില്‍ വീണ്ടും രോഗബാധ കണ്ടത്തെുന്നില്ലങ്കില്‍ പ്രദേശത്തെ രോഗമുക്ത മേഖലയായി പ്രഖ്യാപിക്കും.

ലോകാരോഗ്യ മാനദണ്ഡ പ്രകാരം ആവശ്യമെങ്കില്‍ ആറുമാസത്തേക്കുവരെ നിരോധനം ഏര്‍പ്പെടുത്താവുന്നതാണ്. എന്നാല്‍, രോഗവ്യാപനത്തിന്‍െറ തോതും കാഠിന്യവും അനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാം.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇതിനകം പക്ഷിപ്പനി സ്ഥിരീകരിച്ചത്. കൊല്ലത്ത് താറാവുകള്‍ കൂട്ടത്തോടെ ചത്തെങ്കിലും എച്ച്5 എന്‍1 സ്ഥിരീകരിച്ചിട്ടില്ല. ആലപ്പുഴയിലെ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലാണ് കൂടുതല്‍ സ്ഥലങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ കുട്ടനാട്ടില്‍ ഏറക്കുറെ പൂര്‍ണമായും ഒരു മാസത്തേക്ക് നിരോധം പ്രാബല്യത്തില്‍ വരും. ആലപ്പുഴയില്‍ മാത്രം 2,49,619 താറാവുകളെയാണ് ചൊവ്വാഴ്ചവരെ കൊന്നൊടുക്കിയത്. രോഗം കണ്ടത്തെുന്ന പ്രദേശങ്ങളില്‍ പക്ഷികളെ 72 മണിക്കൂറിനുള്ളില്‍ കൊന്നൊടുക്കണമെന്നാണ് ലോകാരോഗ്യസംഘടന മുന്നോട്ടുവെക്കുന്ന നിര്‍ദേശം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top