ചിക്കു കുരിയാക്കോസിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം ഡാളസ്സില്‍ ഡിസംബര്‍ 7 ഞായറാ

chikuഡാളസ് : അന്തരിച്ച യുവ ഗായകന്‍ ചിക്കു കുര്യാക്കോസിന്റെ സ്മരണാര്‍ത്ഥം ഡിസംബര്‍ 7 ഞായാറാഴ്ച വൈകീട്ടു ഡാളസ്സില്‍ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.

മസ്‌കിറ്റ് ബാര്‍ണീസ് ബ്രിഡ്ജ് ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ ഡാളസ് സെലിബ്രന്റ്‌സ് ഒരുക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. ഗാനശുശ്രൂഷാ മദ്ധ്യേ ലഭിക്കുന്ന സ്‌തോത്ര കാഴ്ച ചിക്കു കുരിയാക്കോസിന്റെ കുടുംബത്തിന് സംഭാവനയായി നല്‍കും.

ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ യുവ ഗായകര്‍ ഒരുക്കുന്ന സംഗീത വിരുന്നിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment