ക്രൈസ്തവ ഐക്യവും കൂട്ടായ പ്രവര്‍ത്തനവും കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ മാത്യു അറയ്ക്കല്‍

Mp's visit at kply1
ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കായി കേരളത്തിലെത്തിയ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി ദേശീയ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ വിന്‍സന്റ് എച്ച് പാല എംപി (മേഘാലയ)യെ കാഞ്ഞിരപ്പള്ളി രൂപതാ ആസ്ഥാനത്ത് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി അല്മായ കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ സ്വീകരിക്കുന്നു. രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ.മാത്യു പായിക്കാട്ട്, എന്‍.എസ്.സുഖ്‌ലെയ്ന്‍ (ഷില്ലോങ്), ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കോര്‍ഡിനേറ്റര്‍ സിറിള്‍ സഞ്ജു ജോര്‍ജ്, ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ഫാ.ജോണ്‍ കുന്നേല്‍ എന്നിവര്‍ സമീപം.

കാഞ്ഞിരപ്പള്ളി: ക്രൈസ്തവസമൂഹം നേരിടുന്ന പൊതുവായ പ്രശ്‌നങ്ങളില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ഈ കാലഘട്ടത്തില്‍ അടിയന്തരമാണെന്നും ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കൗണ്‍സില്‍ അതിനുള്ള ചാലകശക്തിയായി മാറണമെന്നും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍.

കാഞ്ഞിരപ്പള്ളി രൂപതാ കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്ന ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി ദേശീയ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയും ഷില്ലോങ് എംപിയുമായ വിന്‍സന്റ് എച്ച് പാലയ്ക്ക് സ്വീകരണം നല്‍കി സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍.

കാഞ്ഞിരപ്പള്ളി രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ.മാത്യു പായിക്കാട്ട്, ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ സിറിള്‍ സഞ്ജു ജോര്‍ജ്, ഫാ.ജോണ്‍ കുന്നേല്‍, എന്‍.എസ്.സുഖ്‌ലെയ്ന്‍ (ഷില്ലോങ്) എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കുചേര്‍ന്നു. വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളുള്‍പ്പെടെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് വിന്‍സന്റ് എച്ച് പാല എം.പി. കേരളത്തിലെത്തിയത്. ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ ശക്തിപ്പെടുത്തുന്നതിന്റെയും 2015 മെയ് മാസം ഡല്‍ഹിയില്‍ ചേരുന്ന നാഷണല്‍ ക്രിസ്ത്യന്‍ കോണ്‍ഫറന്‍സിന്റെയും മുന്നോടിയായിട്ടായിരുന്നു സന്ദര്‍ശനം.

വൈകുന്നേരം അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ ആന്റോ ആന്റണി എംപി, ഷെവലിയര്‍ സിബി ജോസഫ് വാണിയപ്പുരയ്ക്കല്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കേരളവും കാര്‍ഷിക വിദ്യാഭ്യാസമേഖലകളിലെ സഹകരിച്ചുള്ള വിവിധ പദ്ധതികളെക്കുറിച്ചും കാര്‍ഷിക കുടിയേറ്റ സാധ്യതകളെക്കുറിച്ചും ചര്‍ച്ചചെയ്തു.

ഇന്‍ഫാം ദേശീയ രക്ഷാധികാരിയായ ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള കര്‍ഷകരുടെ പ്രതിനിധിസംഘം 2015 ഫെബ്രുവരി രണ്ടാം വാരം മേഘാലയത്തിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുന്നതും കര്‍ഷകപ്രസ്ഥാന സഹകാരികളുമായി സംവാദം നടത്തുന്നതുമാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment