ഡാലസ് സൗഹൃദ വേദി ക്രിസ്തുമസ് & ന്യൂഇയര്‍ ആഘോഷിക്കുന്നു

abyഡാലസ്: പ്രവാസി മലയാളികളുടെ പ്രശംസ പിടിച്ചു പറ്റിയ ഡാലസ് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് & ന്യൂ ഇയര്‍ ഡിസംബര്‍ 27 (ശനിയാഴ്ച) 11 മണിക്ക് കരോള്‍ട്ടനില്‍ ആഘോഷിക്കുന്നു.

പ്രസിഡന്റ് എബി തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ മാര്‍ത്തോമ സഭയുടെ അമേരിക്ക ഭദ്രാസന ട്രഷറര്‍ ശ്രീ. ഫിലിപ്പ് തോമസ്‌ സി.പി.എ ക്രിസ്തുമസ് സന്ദേശം നല്‍കും.

പ്രസ്തുത ആഘോഷ പരിപാടിയിലേക്ക് ഡാളസിലെ മലയാളി സ്നേഹിതരെ സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അജയകുമാര്‍ അറിയിക്കുന്നു.

Print Friendly, PDF & Email

Leave a Comment