ശമ്പള കുടിശ്ശിക ലഭിച്ചില്ല; കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തു

ksrtc-bus

തിരുവനന്തപുരം: ശമ്പളകുടിശിക ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ടു ജില്ലയിലെ കെഎസ്ആർടിസി ജീവനക്കാര്‍ കൂട്ട അവധിയെടുത്തു. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ കെഎസ്ആര്‍ടിസി ജീവനക്കാരാണ് കൂട്ട അവധി എടുത്തത്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ഡിപ്പോ ഒഴികെ മറ്റെല്ലാ ഡിപ്പോകളിലും ജീവനക്കാര്‍ അവധി എടുത്തിട്ടുണ്ട്.

ജീവനക്കാര്‍ കൂട്ട അവധിയെടുത്തതിനെ തുടര്‍ന്ന് ബസ് സര്‍വീസുകളെ ഇതു ബാധിച്ചിട്ടുണ്ട്. ചെങ്ങന്നൂരില്‍ നിന്നുമാണ് ശബരിമലയിലേക്ക് ചെയിന്‍ സര്‍വീസ് നടക്കുന്നത്. ചെങ്ങന്നൂര്‍ ഡിപ്പോയില്‍ ജീവനക്കാര്‍ അവധിയെടുക്കാത്തതിനാല്‍ പമ്പാ സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കും.

ആലപ്പുഴയില്‍ തീവണ്ടി ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ കൂടുതല്‍ ആളുകളും കെഎസ്ആര്‍ടിസിയെയാണ് ആശ്രയിക്കുന്നത്. കോഴിക്കോട് ഡിപ്പോയില്‍ നിന്നുള്ള എഴുപത് ശതമാനം സര്‍വീസും നിര്‍ത്തി വച്ചിരിക്കുകയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment