- Malayalam Daily News - https://www.malayalamdailynews.com -

അധ്യാപകന്‍ നുള്ളി; ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍

crime-scene_16 [1]കോട്ടയം: അധ്യാപകന്‍ നുള്ളി പരിക്കേറ്റതിനെ തുടര്‍ന്ന് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍. ചിറ്റാര്‍ പുത്തന്‍പുരയില്‍ അജയകുമാറിന്‍െറ മകളും ചിറ്റാറിലെ ഒര സ്വകാര്യ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ലിബിയ രാജാണ് നുള്ളിയ മുറിവില്‍ അണുബാധയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രി ത്വക്ക് രോഗ വിഭാഗത്തില്‍ കഴിയുന്നത്.

ദേഹത്തെ തൊലിപൊളിഞ്ഞ് വ്രണമായി. ഒക്ടോബര്‍ എട്ടിനാണ് കുട്ടിയെ അധ്യപകന്‍ ചെവിയില്‍ നുള്ളിയത്. പഠിപ്പിക്കുന്നതിനിടെ അധ്യാപകന്‍ എല്ലാവരോടും എഴുന്നേല്‍ക്കാന്‍ പറഞ്ഞു. ലിബിയ എഴുന്നേറ്റില്ല. അധ്യാപകന്‍ തിരക്കിയപ്പോള്‍ കേട്ടില്ലന്ന് പറഞ്ഞതിന് ചെവിയില്‍ നുള്ളുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. തുടര്‍ന്ന് ഈ ഭാഗം പഴുക്കാന്‍ തുടങ്ങി. ചിറ്റാറിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെനിന്നാണ് ഡോക്ടറുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രി ഇ.എന്‍.ടി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒരു മാസം മുമ്പാണ് കുട്ടികളുടെ ആശുപത്രിയിലത്തെിയത്. അണുബാധയെ തുടര്‍ന്ന് ദേഹത്തെ തൊലിപൊളിഞ്ഞ് ലിബിയ ഗുരുതരാവസ്ഥയിലാണ്.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]