Flash News

ഒബാമയുടെയും മിഷേലിന്റെയും പ്രണയം സിനിമയാക്കുന്നു

December 7, 2014 , ഷാഹിദ് വൈപ്പി

obamaലോസ്‌ആഞ്ചലസ്: അമേരിക്കന്‍ പ്രസിഡന്റെ ബറാക് ഒബാമയുടെയും ഭാര്യ മിഷേൽ ഒബാമയുടെയും പ്രണയം സിനിമയാക്കുന്നു. ജൂലൈയോടെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന് ‘സൗത്ത് സൈഡ് വിത്ത് യു’ എന്നാണ് പേരിട്ടിരിക്കുന്നത്.

നിയമോപദേഷ്ടാവായി ജോലി ചെയ്തു വന്ന മിഷേൽ 1989-ലാണ് ഒബാമയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 1992 ഒക്ടോബർ മൂന്നിന് ഒബാമയും മിഷേലും ഒന്നായി. 1989 കാലഘട്ടത്തിലെ ഒബാമയും മിഷേലും തമ്മിലുള്ള പ്രണയകാലമാണ് സിനിമയാകുന്നത്.

മിഷേലായി ടിക സംപ്റ്റർ അഭിനയിക്കുബോള്‍ ഒബാമയുടെ ചെറുപ്പം അഭിനയിക്കാൻ പറ്റിയൊരു നടനെ തേടി നടക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ തിരക്കഥയും സംവിധാനം നിർവ്വഹിക്കുന്നത് പ്രശസ്തനായ റിച്ചാർഡാണ്. ജൂലൈയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ചിക്കോഗോയില്‍ ആരംഭിക്കും. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രണയം പറയുന്ന ചിത്രം ഹോംഗൗൺ പിക്ചേഴ്സാണ് നിർമിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top