Flash News

ആസൂത്രണ കമ്മീഷനില്‍ കാലോചിതമായ മാറ്റം അനിവാര്യം; നരേന്ദ്ര മോദി

December 7, 2014 , സ്വന്തം ലേഖകന്‍

modi (4)ന്യൂഡല്‍ഹി : ആസൂത്രണ കമ്മീഷന് പകരം പുതിയ സംവിധാനം രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന്പ്രധാനമന്ദ്രി നരേന്ദ്ര മോദി.സാമ്പത്തിക പരിഷ്‌കരണത്തിന്റെ കാലത്ത് ആസൂത്രണ കമ്മീഷന്‍ ഉടച്ചു വാര്‍ക്കേണ്ടതിന്റെ ആവശ്യകത മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു.

ആസൂത്രണ കമ്മീഷന്‍ നിര്‍ത്തലാക്കുകയല്ല,കാലോചിതമായ മാറ്റം വരുത്തുകയാണ് വേണ്ടതെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ നിലപാടെടുത്തു.ആസൂത്രണ കമ്മീഷന്‍ നിര്‍ത്തലാക്കുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.നിര്‍ത്തലാക്കുകയല്ല,മറിച്ച് പ്രവര്‍ത്തന രീതി മാറ്റുകയാണ് വേണ്ടത്.സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി ആസൂത്രണ കമ്മീഷനെ ശക്തിപ്പെടുത്തണം.കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് കേന്ദ്രം കൂടുതല്‍ പണം നീക്കി വെയ്ക്കുന്നെണ്ടെങ്കിലും പദ്ധതികളുടെ മാനദണ്ഡങ്ങള്‍ മൂലം സംസ്ഥാനങ്ങള്‍ക്ക് ഈ പണം വേണ്ടരീതിയില്‍ ചെലവഴിക്കാന്‍ കഴിയുന്നില്ല.ഇവ മാറണമെന്നും അതിനു വേണ്ട നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടി യോഗത്തില്‍ ആവശ്യപ്പെട്ടു.

ആസൂത്രണകമ്മീഷന്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഒറ്റക്കെട്ടായി എതിര്‍ത്തു.പദ്ധതി ആസൂത്രണത്തിലും നടത്തിപ്പിലും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്നും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്നും കേരളം ആവശ്യപ്പെട്ടു. അതേ സമയം ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് പുറമേ തമിഴ്‌നാട്,ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാരും ആസൂത്രണകമ്മീഷന്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചത് ശ്രദ്ധേയമായി.

ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് ആസൂത്രണകമ്മീഷന് പകരം പുതിയ സംവിധാനം രൂപീകരിക്കാനുള്ള തീരുമാനവുമായി നരേന്ദ്രമോദിയും കേന്ദ്ര സര്‍ക്കാരും മുന്നോട്ട് പോകുന്നത്.പ്രധാനമന്ദ്രിയുടെ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുത്തില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top