കമ്യൂണിസം പേരില്‍ മാത്രം പോരെന്ന് സി.പി.ഐയോട് പിണറായി

pinarayiഒറ്റപ്പാലം: പേരില്‍ കമ്യൂണിസ്റ്റ് എന്ന പദമുള്ളതുകൊണ്ട് മാത്രം കമ്യൂണിസ്റ്റ് പാര്‍ട്ടിയാവില്ലന്നും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി.പി.എം 50ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒറ്റപ്പാലത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര നിലപാടുകള്‍ സ്വീകരിക്കാനായത് സി.പി.എമ്മിന് മാത്രമാണ്. സി.പി.എം രൂപവത്കൃതമായിരുന്നില്ലങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വാഭാവികമായും ശോഷിച്ചു പോകുമായിരുന്നു. അധികാര വാഴ്ചക്കെതിരെ പോരാടാനായത് സി.പി.എമ്മിന്‍െറ മികച്ച പ്രവര്‍ത്തനം മൂലമാണ്. റിവിഷനിസ്റ്റുകളെ എന്നതുപോലത്തെന്നെ ഇടത് തീവ്രവാദത്തെയും പ്രതിരോധിക്കാന്‍ സി.പി.എമ്മിനായി -പിണറായി പറഞ്ഞു.

മുഖ്യമന്ത്രി എന്ന പദവി ആലങ്കാരികമായി എങ്ങനെ കൊണ്ടുനടക്കാമെന്ന് തെളിയിച്ചയാളാണ് സി. അച്യുതമേനോന്‍. റിവിഷനിസ്റ്റുകളുടെ ജീര്‍ണതയാണ് ഇത് പ്രകടമാക്കുന്നത്. സി.പി.എം കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നതിനെ ആക്ഷേപിക്കുന്നത് ചരിത്രത്തെ വക്രിച്ച് കാട്ടലാണ്. വര്‍ഗീയതയെ ഒഴിച്ചുനിര്‍ത്താന്‍ യു.പി.എയെ പിന്തുണച്ചതും അടിയന്തരാവസ്ഥകാലത്ത് കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിക്കുന്നതും താരതമ്യം ചെയ്യാവുന്നതല്ലന്നും പിണറായി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment