ഗണേഷിന്റേത് പാര്‍ട്ടി അഭിപ്രായമല്ലെന്ന് ആര്‍. ബാലകൃഷ്ണ പിള്ള

1381489795-Chodhyam-38-stillതിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെതിരെ ആരോപണം ഉന്നയിച്ച ഗണേഷ് കുമാറിന്റെ നടപടിയെ തള്ളി കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപ്പിള്ള. നടപടി അനുചിതവും ഗുരുതരവുമാണെന്ന് പിള്ള അഭിപ്രാടയപ്പെട്ടു.

നിയമസഭയില്‍ ആരോപണം ഉന്നയിക്കരുതെന്ന് ഗണേഷിനോട് പറഞ്ഞിരുന്നു. എന്നാല്‍ മുന്നണി മര്യാദയും പാര്‍ട്ടി നിര്‍ദേശവും ലംഘിക്കുന്ന നടപടിയാണ് ഗണേഷിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇത് ജനാധിപത്യ വിരുദ്ധമാണ്. ഗണേഷിനെതിരെ നടപടി സ്വീകരിക്കണമോ എന്ന കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ രണ്ട് വര്‍ഷം ഗണേഷിനെ മന്ത്രിയാക്കി കൊണ്ടുനടന്നു. പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി ഗണേഷിനെ ഹൈജാക്ക് ചെയ്താല്‍ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അതിപ്പോള്‍ യാഥാര്‍ത്ഥ്യമായെന്നും പിള്ള പറഞ്ഞു. യുഡിഎഫിന് ഗണേഷിനെതിരെ നടപടിയെടുക്കാന്‍ അധികാരമില്ലെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment