ഗണേഷ്‌കുമാറിനെ പുറത്താക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ് രംഗത്ത്

imagesതിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിനു നേരെ നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിച്ച കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയെ യുഡിഎഫില്‍ നിന്നും പുറത്താക്കണമെന്ന് മുസ്ലീംലീഗ്. യുഡിഎഫ് കക്ഷികളുടെ അടിയന്തിര യോഗത്തിലാണ് ലീഗ് ഈ ആവശ്യം ഉന്നയിച്ചത്.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നും ഗണേഷിനെ മാറ്റി നിര്‍ത്താനും ലീഗ് യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ ഓഫീസിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് മുന്നണി മര്യാദകള്‍ക്കെതിരാണെന്നും യോഗത്തില്‍ ലീഗ് വ്യക്തമാക്കി.

ഗണേഷിന്റെ ആരോപണമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരിക്കയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment