Flash News

ഗണേഷിന്‍െറ ആരോപണം മന്ത്രി ഇബ്രാഹിംകുഞ്ഞ് നിഷേധിച്ചു

December 9, 2014 , സ്വന്തം ലേഖകന്‍

VK-Ibrahim-Kunju-Full-998തിരുവനന്തപുരം: തന്‍െറ ഓഫിസിനെതിരെ കെ.ബി. ഗണേഷ്കുമാര്‍ ഉന്നയിച്ച അഴിമതി ആരോപണം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നിഷേധിച്ചു. നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചാണ് ഗണേഷ് അനാവശ്യകാര്യങ്ങള്‍ ഉന്നയിച്ചത്. ശബരിമലയെ ഇതിനായി ദുരുപയോഗപ്പെടുത്തിയതില്‍ ദു$ഖവും ഖേദവുമുണ്ട്. ഗണേഷ് പറഞ്ഞു എന്നതുകൊണ്ട് താന്‍ അത് തള്ളുന്നില്ളെന്നും ഗൗരവമായി പരിശോധിക്കുമെന്നും വ്യക്തമാക്കി.

നിയമസഭയില്‍ വ്യക്തമായ ചട്ടങ്ങളും നിയമങ്ങളുമുണ്ട്. അദ്ദേഹത്തിന് ന്യായമായി തനിക്കോ സ്പീക്കര്‍ക്കോ മുഖ്യമന്ത്രിക്കോ എഴുതിത്തരാമായിരുന്നു. ഇത് ചെയ്യാതെയാണ് ശ്രദ്ധക്ഷണിക്കലില്‍ കൊണ്ടുവന്നത്. മൂന്ന് സ്റ്റാഫംഗങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. അതിലൊരാള്‍ ഈ സഭയിലെ ഓഫിസേഴ്സ് ചെയറിലിരുന്നയാളാണ്. പ്രതിപക്ഷത്തിനുമറിയാം.

നസിമുദ്ദീനെതിരെ പരാതി വന്നപ്പോള്‍ തിരുവഞ്ചൂര്‍ മന്ത്രിയായവേളയില്‍ വിജിലന്‍സ് വിശദമായി പരിശോധിച്ച് കഴമ്പില്ളെന്ന് തെളിഞ്ഞതാണ്. ഐ.എം. അബ്ദുല്‍റഹ്മാന്‍ ഓഫിസ് കാര്യങ്ങളല്ല, മറ്റ് ഡ്യൂട്ടിയാണ് ചെയ്യുന്നത്. മറ്റാരുടെയോ പ്രേതം ആവേശിച്ചപോലെയാണ് ഗണേഷ് സംസാരിച്ചത്. അത് ഗണേഷ് കുമാറല്ല. പ്രതിപക്ഷം അതിലാവേശം കൊണ്ടു. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും എം.എല്‍.എമാര്‍ തന്‍െറ ഓഫിസില്‍ ബന്ധപ്പെടുന്നവരാണ്. അവര്‍ക്ക് അനുഭവമുണ്ടെങ്കില്‍ എഴുതിത്തരൂ. ആര്‍ക്കും പരാതിയില്ല. ഇത് സങ്കടകരമായ സംഗതിയായിപ്പോയി. മൂന്ന് വര്‍ഷമായി ശബരിമലയില്‍ ചെയ്ത പ്രവൃത്തികള്‍ക്ക് ദേവസ്വംബോര്‍ഡിന്‍െറ ഗുഡ് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട്. വീഴ്ചയുണ്ടായെങ്കില്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top