ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ച നാല് കൃസ്ത്യന്‍ കുട്ടികളെ ഐഎസ് ഭീകരര്‍ ശിരച്ഛേദം ചെയ്തു

Canon-Andrew-White-e1418153447221
Canon Andrew White

ബാഗ്ദാദ് : ഇസ്ലാമിലേക്ക് മതം മാറാന്‍ വിസമ്മതിച്ച നാല് കുട്ടികളെ ഐഎസ് ഭീകരര്‍ ശിരച്ഛേദം ചെയ്തെന്നും റിപ്പോര്‍ട്ട്. “വികാര്‍ ഒഫ് ബാഗ്ദാദ്” എന്നറിയപ്പെടുന്ന കാനോണ്‍ അന്‍ഡ്രൂ വൈറ്റാണ് ബാഗ്ദാദിലെ ക്രിസ്ത്യന്‍ മേഖലയില്‍ ഐഎസ് നടത്തിയ ക്രൂരത വെളിപ്പെടുത്തിയത്.

ഐഎസ് തങ്ങളെ വേട്ടയാടുകയായിരുന്നു. നിരവധി പേരെ കൊന്നൊടുക്കി. കുഞ്ഞുങ്ങളുടെ ശരീരം വെട്ടിനുറുക്കി, തലകള്‍ വെട്ടിമാറ്റി തുടര്‍ന്നാണ് അവര്‍ വടക്കോട്ട് നീങ്ങിയതെന്ന് ഓത്തഡോക്സ് ക്രിസ്ത്യന്‍ നെറ്റ്വര്‍ക്കിനോട് ആന്‍ഡ്രൂ വൈറ്റ് പറഞ്ഞു.

ഇസ്ലാമിലേക്കു പരിവര്‍ത്തനം ചെയ്യാമെന്ന് സമ്മതിച്ചില്ലെങ്കില്‍ നിങ്ങളുടെ കുട്ടികളെ കൊലപ്പെടുത്തുമെന്നായിരുന്നു ഐഎസിന്‍റെ ഭീഷണി. 15 വയസിനു താഴെയുള്ളവരാണ് കൊല്ലപ്പെട്ടത്. എന്നാല്‍, ബാഗ്ദാദിലെ ഭൂരിപക്ഷം മുസ്ലിംകളും ക്രിസ്തുമത വിശ്വാസികളായ തങ്ങളെ ഇഷ്ടപ്പെടുന്നവരാണെന്നും ആന്‍ഡ്രൂ വൈറ്റ് കൂട്ടിച്ചേര്‍ത്തു.

ഭീകരരുടെ ഭീഷണിയെത്തുടര്‍ന്ന് ആന്‍ഡ്രൂ വൈറ്റ് ഇപ്പോള്‍ ഇസ്രയേലിലാണ് താമസം. കാന്‍റര്‍ബറി ആര്‍ച്ച്ബിഷപ്പിന്‍റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇറാക്കില്‍ നിന്ന് താമസം മാറ്റിയത്. അദ്ദേഹത്തിന്‍റെ ഓഫിസ് ജീവനക്കാര്‍ വടക്കന്‍ ഇറാക്കില്‍ പലായനം ചെയ്ത ക്രൈസ്തവരുടെ കാര്യങ്ങള്‍ നോക്കാന്‍ ഇറാക്കില്‍ തന്നെയുണ്ട്.

 

Print Friendly, PDF & Email

Leave a Comment