Flash News

ഡാളസ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ്- നവവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 27 ശനിയാഴ്ച

December 10, 2014 , പി.പി. ചെറിയാന്‍

ഗാര്‍ലന്റ് : കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് എല്ലാ വര്‍ഷവും നടത്തിവരാറുള്ള ക്രിസ്തുമസ്-നവവത്സരാഘോഷങ്ങള്‍ ഈ വര്‍ഷം ഡിസംബര്‍ 27 ശനിയാഴ്ച നടക്കുന്നതാണെന്ന് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.

ഗാര്‍ലന്റ് റോസ്ഹില്ലിലുള്ള സെന്റ് തോമസ് കാത്തലിക് പാരിഷ് ഹാളിലാണ് ആഘോഷങ്ങള്‍ക്ക് വേദിയൊരുക്കുന്നത്. 27 ശനിയാഴ്ച വൈകീട്ട് കൃത്യം 6 മണിക്ക് പരിപാടികള്‍ ആരംഭിക്കും.
ആര്‍ലിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി അദ്ധ്യാപകന്‍ ഡോ. അബ്ദുള്‍ എ. റഷീദായിരിക്കും ക്രിസ്തുമസ് സന്ദേശം നല്‍കുക.

കേരള അസ്സോസിയേഷന്‍ സംഘടിപ്പിച്ച സ്പീച്ച്, സ്‌പെല്ലിംഗ് ബീ, ആര്‍ട്ട് കോമ്പറ്റീഷന്‍ എന്നിവയിലെ വിജയികളെ അന്ന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ വെച്ച് ആദരിക്കും. ആഘോഷ പരിപാടികള്‍ക്കുശേഷം കേരള അസ്സോസിയേഷന്‍ വക ഡിന്നറും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു കണ്ടോത്ത് (ആര്‍ട്സ് ഡയറക്ടര്‍) 463 463 6869.

Kerala Association Christmas New Year 2014-Updated V1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top