Flash News

നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ സഭയില്‍ രണ്ട് ശമ്മാശ്ശന്‍മാര്‍ പൗരോഹിത്യ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു

December 11, 2014 , ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍

ASDASഡാളസ്: അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് ഡോ. സില്‍വാനോസ് ആയൂബ് മെത്രാപ്പോലീത്താ, ഡിസംബര്‍ 14-ആം തീയ്യതി ഞായറാഴ്ച ഡാളസ് സെന്റ് തോമസ് ക്‌നാനായ യാക്കോബായ പള്ളിയില്‍ വച്ച് രണ്ട് ശമ്മാശ്ശന്‍മാരെ പൗരോഹിത്യ പദവിയിലേക്ക് ഉയര്‍ത്തുന്നു.

1997 മുതല്‍ കോറൂയോ ആയും 2013-ല്‍ പൂര്‍ണ്ണ ശമ്മാശന്‍ ആയും പട്ടം നല്‍കപ്പെട്ട എഴിമായില്‍ എബി കുറിയാക്കോസ് എബ്രഹാം ശമ്മാശനും, 2005-ല്‍ കൊറൂയോ ആയും 2013-ല്‍ പൂര്‍ണ ശമ്മശന്‍ ആയും പട്ടം നല്‍കപ്പെട്ട ചരിവുപറമ്പില്‍ എബ്രഹാം സഖറിയ (ജെക്കു സഖറിയ) ശന്മാശനും ആണ് വൈദിക സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നവര്‍.

ഡിസംബര്‍ 14 ഞായറാഴ്ച രാവിലെ 9-ന്, ഇടവക മെത്രാപ്പോലീത്താ ആര്‍ച്ച് ബിഷപ്പ് ഡോ. സില്‍വാനോസ് ആയൂബ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയിലും പട്ടം കൊട ശുശ്രൂഷയിലും നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നു ചേരുന്ന വൈദീക ശ്രേഷ്ഠരും, വിശ്വാസികളും പങ്കുചേരുന്നതായിരിക്കും.

ശുശ്രൂഷാനന്തരം കൂടുന്ന സമ്മേളനത്തില്‍, ഈ മാസം എട്ടാം തീയതി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ബിരുദം ലഭിച്ച സില്‍വാനോസ് തിരുമേനിക്കും അഭിനവ വൈദീകര്‍ക്കും അനുമോദന ആശംസകള്‍ നല്‍കപ്പെടുന്നതാണ്. പൊതുസമ്മേളനത്തില്‍ വൈദീക ശ്രേഷ്ഠരും ഇടവക പ്രതിനിധികളും സംസാരിക്കുന്നതാണ്. സമ്മേളനത്തോടനുബന്ധിച്ച് 2015 ജൂലൈയില്‍ നടത്തപ്പെടുന്ന ക്‌നാനായ ഫാമിലി കണ്‍വന്‍ഷന്റെ കിക്കോഫ് ചടങ്ങുകള്‍ അഭിവന്ദ്യ തിരുമേനി നിര്‍വ്വഹിക്കുന്നതാണ്. തദനന്തരം സ്‌നേഹവിരുന്ന് നടത്തപ്പെടുന്നതാണ്.

ഇടവക വികാരി വെരി. റവ. എം.എസ് ചെറിയാന്‍ കോര്‍ എപ്പിസ്‌ക്കോപ്പാ മൂഴിയില്‍ അറിയിച്ചതാണിത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top