ഇന്ത്യയുടെ യുദ്ധക്കപ്പല്‍ ‘സി.ജി.എസ്.ബറാകഡ’ ഡിസംബര്‍ 20ന് മൗറീഷ്യസിന് കൈമാറും

cgs-baraccuda

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ യുദ്ധക്കപ്പല്‍ സി.ജി.എസ് ബറാകുഡ ഈ മാസം മൗറീഷ്യസിന് കൈമാറും. 75 അടി നീളവും 15 അടി വീതിയുമുള്ള നിരീക്ഷണ കപ്പല്‍ 300 കോടി രൂപയ്ക്കാണ് വില്‍ക്കുന്നത്.

ഡിസംബര്‍ 20ന് മൗറീഷ്യസിന് കൈമാറുന്നതോടെ ഇന്ത്യ കയറ്റുമതി ചെയ്യുന്ന ആദ്യ യുദ്ധക്കപ്പലാകും ബറാകുഡ. ആഭ്യന്തര പ്രതിരോധ സാമഗ്രികകളുടെ ഉത്പാദന രംഗത്ത് ഇന്ത്യയുടെ വന്‍ ചുവടുവയ്പാകും ഇത്.സര്‍ക്കാരിനെ നിയന്ത്രണത്തിലുള്ള ഗാര്‍ഡന്‍ റീച്ച ഷിപ്ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനീയേഴ്‌സ് ലിമിറ്റഡാണ് ബറാകുഡ നിര്‍മ്മിച്ചത്.

Print Friendly, PDF & Email

Leave a Comment