നിര്‍ബന്ധിത മതപരിവര്‍ത്തനം: മുസ്ലിംകള്‍ റോഡ് ഉപരോധിച്ചു

11-agra-muslim-conversion-rssന്യൂദല്‍ഹി: മുസ്ലിം കുടുംബങ്ങളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് മണ്ടോളയില്‍ മുസ്ലിംകള്‍ റോഡ് ഉപരോധിച്ചു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മണ്ടോളയില്‍ സമ്മേളനത്തിനുശേഷം പ്രകടനമായി നീങ്ങിയവര്‍ പ്രധാന റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെടുത്തി. 57 മുസ്ലിം കുടുംബങ്ങളെ ആര്‍.എസ്.എസ് സംഘടിപ്പിച്ച മതപരിവര്‍ത്തന സമ്മേളനത്തില്‍ പങ്കെടുപ്പിച്ചത് വിവാദമായിരുന്നു.

ബി.പി.എല്‍ റേഷന്‍ കാര്‍ഡും മറ്റാനുകൂല്യങ്ങളും നല്‍കാമെന്ന വ്യാജേനയാണ് മുസ്ലിംകളെ ആര്‍.എസ്.എസ് സമ്മേളനത്തിനത്തെിച്ചതെന്ന് ഉപരോധക്കാരെ അഭിസംബോധന ചെയ്ത മുഫ്തി അബ്ദുല്‍ ഖുബൈബ് റൂമി ആരോപിച്ചു. അപലപനീയമായ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബജ്റംഗ്ദള്‍ പോലുള്ള സംഘടനകള്‍ക്കെതിരെ ജില്ലാ ഭരണകൂടം അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ കുടുംബങ്ങള്‍ ഇസ്ലാമിലേക്ക് മടങ്ങണമെന്ന് പറയുന്നതില്‍ അര്‍ഥമില്ല. തങ്ങളില്‍ ആരുടെയും വിശ്വാസം തെല്ലിടപോലും മാറിയിട്ടില്ലന്ന് ഓരോ കുടുംബാംഗവും വ്യക്തമാക്കിയതായും മുഫ്തി പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment