ആത്മഹത്യാ നിയമം റദ്ദാക്കുന്നതിനെതിരെ അഞ്ച് സംസ്ഥാനങ്ങള്‍

suicide-981ന്യൂദല്‍ഹി: ആത്മഹത്യാശ്രമം കുറ്റകരമാക്കുന്ന നിയമം റദ്ദാക്കുന്നതില്‍ ഡല്‍ഹി, ബിഹാര്‍, മധ്യപ്രദേശ്, പഞ്ചാബ്, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഐ.പി.സി 309 വകുപ്പ് റദ്ദാക്കാനുള്ള നിയമകമീഷന്‍ ശിപാര്‍ശയെക്കുറിച്ച് കേന്ദ്രം സംസ്ഥാനങ്ങളോട് അഭിപ്രായം തേടിയിരുന്നു. അതിന് നല്‍കിയ മറുപടിയിലാണ് അഞ്ച് സംസ്ഥാനങ്ങള്‍ ആത്മഹത്യാ ശ്രമം കുറ്റകൃത്യമായി കണക്കാക്കുന്നത് തുടരണമെന്ന അഭിപ്രായം അറിയിച്ചത്.

ആത്മഹത്യാ ശ്രമം കുറ്റകരമല്ലാതാകുന്നതോടെ തീവ്രവാദികള്‍ പൊട്ടാസ്യം സയനൈഡ് പോലുള്ള വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചേക്കുമെന്നും അവര്‍ക്കെതിരെ കേസെടുക്കാനാകില്ലന്നുമാണ് ഈ നിലപാടിന് ന്യായമായി ബിഹാര്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് എഴുതിയ കത്തില്‍ പറയുന്നത്.

ആത്മഹത്യാ ശ്രമം കുറ്റകരമല്ലാതാകുന്നത് കര്‍ഷക ആത്മഹത്യക്ക് പ്രോത്സാഹനമായി മാറുമെന്നാണ് പഞ്ചാബിന്‍െറ ആശങ്ക. ജനമധ്യത്തില്‍ ആത്മാഹുതി ശ്രമം നടത്താനൊരുങ്ങുന്നവരെ എങ്ങനെ നേരിടുമെന്നാണ് ഡല്‍ഹി സര്‍ക്കാറിന്‍െറ ചോദ്യം. ലോക്സഭയില്‍ ചോദ്യത്തിന് മറുപടിയായി കേന്ദ്ര നിയമകാര്യ സഹമന്ത്രിയാണ് സംസ്ഥാനങ്ങളുടെ നിലപാടറിയിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment