Flash News

യുവതിയുടെ ആത്മഹത്യ: ഭര്‍തൃപിതാവിനെയും മാതാവിനെയും അറസ്റ്റ് ചെയ്തു

December 13, 2014 , സ്വന്തം ലേഖകന്‍

suicide 0307കുന്നംകുളം: സ്ത്രീധനത്തിനായി യുവതിയായ വീട്ടമ്മയെ ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയയാക്കുകയും ഒടുവില്‍ വീട്ടമ്മ ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഭര്‍തൃപിതാവിനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തളി വരവൂര്‍ പിലാക്കാട്ട് പുത്തന്‍പീടികയില്‍ ഇബ്രാഹിം (68), ഭാര്യ നഫീസ (61) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തളി തലശേരി മുച്ചിക്കല്‍ അബ്ബാസിന്‍െറ മകള്‍ ഉമ്മുഷെല്‍മ (28)യാണ് മരിച്ചത്. ഉമ്മുഷെല്‍മയുടെ വിദേശത്തുള്ള ഭര്‍ത്താവ് ഷഫ്സര്‍ഷാക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഭര്‍തൃപിതാവും മാതാവും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ദേഹോപദ്രവം സഹിക്കാതെ ഉമ്മുഷെല്‍മ കഴിഞ്ഞ നാലിന് മുറിയുടെ വാതിലടച്ച് കെട്ടിത്തൂങ്ങിയപ്പോള്‍ വീട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചില്ലന്നുമാത്രമല്ല, സമീപവാസികള്‍ രക്ഷിക്കാന്‍ ശ്രമിച്ചത് തടയുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് നാട്ടുകാര്‍ വാതില്‍ പൊളിച്ച് ഉമ്മുഷെല്‍മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിദേശത്തുള്ള ഭര്‍ത്താവ് ഫോണ്‍ വിളിച്ച് മാനസികമായി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഉമ്മുഷെല്‍മയുടെ മരണശഷം ഭര്‍ത്താവ് നാട്ടിലത്തെിയിട്ടില്ല. സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണക്കുറ്റമാണ് വീട്ടുകാര്‍ക്കെതിരെ കേസ്. അറസ്റ്റിലായ ഇബ്രാഹിം വിവിധ കോടതികളില്‍ ഗുമസ്തനായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top