ഐ.എസിന് വേണ്ടി ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ചിരുന്ന ബംഗളൂരു സ്വദേശി അറസ്റ്റില്‍

isis-shami-witnessബംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ചിരുന്ന ബംഗളൂരൂ സ്വദേശി മെഹ്ദി അറസ്റ്റില്‍. ഇന്ന് രാവിലെ ബംഗളൂരുവിലെ അയ്യപ്പനഗറില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഐ.എസിന് വേണ്ടി ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് മെഹ്ദിയാണെന്ന് ബ്രിട്ടീഷ് ചാനലായ ചാനല്‍ ഫോര്‍ ന്യൂസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഷാമി വിറ്റ്‌നസ് എന്ന ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ചത് ബംഗളൂരു സ്വദേശിയാണെന്ന് ചാനല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചത്. വാര്‍ത്ത പുറത്തു വന്നയുടന്‍ ട്വിറ്റര്‍ അക്കൗണ്ട് പിന്‍വലിച്ച് മെഹ്ദി ഒളിവില്‍ പോയിരുന്നു.

ഇയാള്‍ നിയന്ത്രിച്ചിരുന്ന ഷാമി വിറ്റ്‌നസ് എന്ന അക്കൗണ്ട് 17700 പേരാണ് പിന്തുടര്‍ന്നിരുന്നത്. 1,30,000 ട്വീററുകള്‍ ഷാമി വിറ്റ്‌നസിലൂടെ മെഹ്ദി നടത്തിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ട്വീറ്റുകള്‍ രേഖപ്പെടുത്തുകയും ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയും ചെയ്തത് മെഹ്ദിയാണെന്നുള്ളതിന് തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് ചാനല്‍ അവകാശപ്പെട്ടിരുന്നു. ഐ.എസ് പ്രവര്‍ത്തകര്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതും ഈ അക്കൗണ്ട് മുഖേനയാണെന്ന് ചാനല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വിദേശങ്ങളില്‍ നിന്നുള്ളവരും മെഹ്ദിയുടെ അക്കൗണ്ട് ഫോളോ ചെയ്തിരുന്നു.

Print Friendly, PDF & Email

Leave a Comment