വിവാദങ്ങള്‍ക്ക് 24 മണിക്കൂര്‍ ആയുസ്സ്-മന്ത്രി കുഞ്ഞാലിക്കുട്ടി

PK Kunhali Kuttyമലപ്പുറം: വിവാദങ്ങള്‍ക്ക് ഇപ്പോള്‍ 24 മണിക്കൂറിന്‍െറ ആയുസ്സ് മാത്രമേയുള്ളെന്നും ഇതു വെച്ചല്ല സംസ്ഥാന രാഷ്ട്രീയം അളക്കേണ്ടതെന്ന് പുതുതലമുറ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുനിസിപ്പല്‍-പഞ്ചായത്ത് തലത്തില്‍  നടത്തുന്ന മുസ്ലിം ലീഗ് ജനമുന്നേറ്റ യാത്രയുടെ ജില്ലാ പ്രഖ്യാപന കണ്‍വന്‍ഷന്‍ മലപ്പുറം ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധനകാര്യമന്ത്രിക്കെതിരെ ഉയര്‍ന്ന വിവാദത്തില്‍ ഒരു കഴമ്പുമില്ല. മാണിക്ക് പിന്നില്‍ യു.ഡി.എഫ് ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment