വിനോദത്തിനായി മനുഷ്യനെ കൊല്ലുന്ന യുവാവ് പിടിയില്‍; കൊന്നത് 41 പേരെ

1418468171-2881റിയോഡി ജനീറോ: വിനോദത്തിനായി മനുഷ്യനെ കൊല്ലുന്ന യുവാവ് പിടിയിലായി. 41 പേരെയാണ് ഇയാള്‍ വിനോദത്തിനായി കൊലപ്പെടുത്തിയത്. ഇതില്‍ 37 പേര്‍ സ്ത്രീകളാണ്.

സാലിസണ്‍ ജോസ് ഡാസ് ഗ്രാക്കസ് എന്ന 26കാരനാണ് പരമ്പര കൊലപാതകങ്ങള്‍ നടത്തിയതായി ഏറ്റുപറഞ്ഞത്. വെളുത്ത വംശജരായ യുവതികളെ കൊല്ലുന്നതാണ് ഇയാള്‍ക്ക് താത്പര്യം. ഇരകളെ പിന്തുടര്‍ന്ന് ഇരകളുടെ ജീവിതരീതികളും മറ്റും പഠിച്ചതിനു ശേഷമാണ് ഇയാള്‍ കൊലപാതകം നടത്തിയിരുന്നത്. ഇയാള്‍ക്ക് കടുത്ത മാനസിക വൈകല്യമുള്ളതായാണ് പൊലീസ് അധികൃതര്‍ അറിയിച്ചത്. 37 സ്ത്രീകള്‍ക്കു പുറമെ മൂന്ന് പുരുഷന്മാരും രണ്ട് വയസ്സുള്ള ഒരു കുട്ടിയേയും ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. 17ആം വയസ്സില്‍ ഒരു യുവതിയെ കൊന്നാണ് നരഹത്യ ആരംഭിച്ചത്.

ഇരകളെ വകവരുത്തിയതിന് ശേഷം ഇരകളെക്കുറിച്ച് രണ്ടോ മൂന്നോ മിനിറ്റ് ആലോചിക്കുകയും പിന്നീട് കാട്ടില്‍ നായാട്ടിന് പോവുകയുമാണ് ഇയാളുടെ രീതി. കൊലപാതകങ്ങളില്‍ പശ്ചാത്താപമില്ലന്നും ജയിലില്‍നിന്നിറങ്ങിയ ശേഷം കൊലപാതകം തുടരുമെന്നുമാണ് ഇയാള്‍ പറയുന്നത്.

Print Friendly, PDF & Email

Leave a Comment