Flash News

സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഇരട്ടകളിലൊരാള്‍ വെടിയേറ്റ് മരിച്ചു

December 15, 2014 , പി.പി ചെറിയാന്‍

boy-dies-protect-twin-brother

ചിക്കാഗോ: അഞ്ച് മിനിറ്റുകളുടെ വ്യത്യാസത്തില്‍ പിറന്നുവീണ അനുജനെ സം‌രക്ഷിക്കേണ്ട ഉത്തരവാദിത്വം ജ്യേഷ്ഠനു തന്നെയാണ്. എന്നാല്‍ അനുജന്റെ ജീവന്‍ രക്ഷിക്കുവാന്‍ തന്റെ ജീവന്‍ പകരം നല്‍കേണ്ടിവരുമെന്ന് ജ്യേഷ്ഠന്‍ ഒരിക്കലും പ്രതീക്ഷിച്ച് കാണില്ല.

സംഭവം നടന്നത് ഡിസംബര്‍ 13 ശനിയാഴ്ചയായിരുന്നു. ഇരട്ട സഹോദരര്‍മാര്‍ ഡിമോറിയോ, ഡിമാബിയെ എന്നിവര്‍ സ്കൂളില്‍ അറിയപ്പെടുന്നത് ബെയ്‌ലി ബോയ്സ് എന്നാണ്. രണ്ട് പേര്‍ക്കും വയസ്സ് 15. ശനിയാഴ്ച ഹൈസ്ക്കൂള്‍ ബാസ്ക്കറ്റ് ബോള്‍ കളിക്ക് വേണ്ടിയാണ് ഇരുവരും വീട്ടില്‍ നിന്ന് പുറപ്പെട്ടത്. ബസ്സ് സ്റ്റോപ്പില്‍ വെച്ചും സ്ക്കൂള്‍ ഗ്രൗണ്ടില്‍ വെച്ചും നാല് പേര്‍ ചേര്‍ന്ന് ഇവരെ കളിയാക്കി. ഇവരുടെ പോക്കറ്റില്‍ നിന്നും സാധനങ്ങള്‍ പിടിച്ചു പറിക്കുന്നതിനിടയില്‍ അനുജന്‍ നിലത്തുവീണു. അനുജനെ രക്ഷിക്കുവാനുള്ള ശ്രമം അക്രമിയെ പ്രകോപിതനാക്കി. പോക്കറ്റില്‍ നിന്ന് തോക്കെടുത്ത് നിറയൊഴിച്ചത് ജ്യേഷ്ഠന്റെ മാറിലായിരുന്നു. വെടിയേറ്റ ഡിമോറിയോ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തു.

അനുജനെ നല്ലതുപോലെ നോക്കണം- ജ്യേഷ്ഠനോട് അമ്മൂമ്മയുടെ ഉപദേശം അതുമാത്രമായിരുന്നു. രണ്ടുപേരും ഒരുമിച്ചാണ് എപ്പോഴും യാത്ര ചെയ്തിരുന്നതെങ്കിലും കൂടെ ആരെങ്കിലും പോകുക പതിവായിരുന്നു. എന്നാല്‍ സംഭവം നടന്ന ദിവസം അവരോടൊപ്പം ആരും ഉണ്ടായിരുന്നില്ല. രണ്ട് പേരെയും വളര്‍ത്തിയ അമ്മൂമ്മക്ക് ദുഃഖം അടക്കാനായില്ല. .

വെടിവെച്ച് പതിനേഴുകാരന്‍ കാര്‍ലോസ് ജോണ്‍സണെ പോലീസ് അറസ്റ്റ് ചെയ്തു.

Twins

demario15


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top