ഇന്ത്യന്‍ അസംബ്ലീസ് ഓഫ് ഗോഡ് നാഷണല്‍ കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ചെയ്തു

image (3)ഷിക്കാഗോ : 2015 ജൂലൈ 16 മുതല്‍ 19 വരെ ഷിക്കാഗോയില്‍ നടക്കുന്ന മലയാളി അസംബ്ലീസ് ഓഫ് ഗോഡ് സഭകളുടെ 19­ മത് നാഷണല്‍ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ഡിസംബര്‍ 7 ന് ഷിക്കാഗോയിലെ ഷില്ലര്‍പാര്‍ക്കിലുള്ള ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ അസംബ്ലിയില്‍ വച്ച് നടത്തപ്പെട്ടു. നാഷണല്‍, ലോക്കല്‍ കമ്മിറ്റികളുടെയും നിരവധി വിശ്വാസികളുടെയും സാന്നിദ്ധ്യത്തില്‍ ബ്രദര്‍ ജോണി വര്‍ഗീസില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോം സ്വീകരിച്ച് നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് കെ. സ്റ്റീഫന്‍സണ്‍ ഉദ്ഘാടനം ചെയ്തു.

മറ്റ് പലരുടെയും സാമ്പത്തിക സഹകരണങ്ങളും അന്ന് ലഭ്യമാകുകയുണ്ടായി. നാഷണല്‍ സെക്രട്ടറി ഫിലിപ്പ് ദാനിയേല്‍, ട്രഷറര്‍ സാബു യോഹന്നാന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ ആശിഷ് ജേക്ക­ ്, ലോക്കല്‍ സെക്രട്ടറി രാജന്‍ എബ്രഹാം, ചില്‍ഡ്രന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ റീന രാജന്‍, പബ്ലിക്ക് റിലേഷന്‍ കോര്‍ഡിനേറ്റര്‍ സാ­ബു മത്തായി എന്നിവര്‍ ഇതുവരെയുള്ള പുരോഗതികളെ വിലയിരുത്തുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുകയും ചെയ്തു.

ഷിക്കാഗോ പട്ടണത്തിന്റെ ചുറ്റുപാടുമുള്ള വിവിധ സഭകളുടെ പ്രതിനിധികളും ശുശ്രൂഷകരുമായ പാസ്റ്റര്‍ ജോസഫ് കെ. ജോസഫ്, വില്ലി എ­്രബഹാം, ജോര്‍ജ് തോമസ്, സണ്ണി മാത്യു, വൈ യോഹന്നാന്‍, ബ്രദര്‍ ജോണ്‍ മത്തായി, ബ്രദര്‍ വര്‍ഗീസ് ചാക്കോ എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും ബ്രദര്‍ യോഹന്നാന്‍ മാത്യുവിന്റെ പ്രാര്‍ത്ഥനയോടും പാസ്റ്റര്‍ ജോര്‍ജ് സ്റ്റീഫന്‍സിന്റെ കൃതജ്ഞതയോടും ആശീര്‍വാദത്തോടും കൂടെ യോഗം പര്യവസാനിക്കുകയും ചെയ്തു.

ഷിക്കാഗോ നഗരത്തിന്റെ പ്രാന്തപ്രദേശമായ ലംബാടിലുള്ള വെസ്റ്റിന്‍ ഹോട്ടല്‍ അമേരിക്കയിലും കാനഡായിലുമുള്ള ദൈവവിശ്വാസികളുടെ സംഗമവേദിയായി തയ്യാറാക്കപ്പെടുന്നു. വിശാലമായ താമസസൗകര്യം, വിപുലമായ പരിപാടികള്‍, വിവിധയിനം ഭക്ഷണം, കാര്യക്ഷമമായ യാത്രാസൗകര്യങ്ങള്‍ എന്നിവയുടെ ക്രമീകരണങ്ങള്‍ പ്രഗല്‍ഭരും നിശ്ചയദാര്‍ഢ്യരുമായ ലോക്കല്‍, നാഷണല്‍ കമ്മിറ്റിയും നിരവധി സേവനതത്പരരുമായവരാല്‍ തയ്യാറാക്കപ്പെടുന്നു. പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ സാബു മത്തായി അറിയിച്ചതാണിത്.

വിശദവിവരങ്ങള്‍ക്ക് :www.agifna2015.com

image (2) image (4)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment