ഇന്ത്യന്‍ വംശജനായ 17-കാരന്‍ ഓഹരി കച്ചവടത്തിലൂടെ നേടിയത് 72 മില്യണ്‍ ഡോളര്‍!

36933a8 (1).jpgന്യൂയോര്‍ക്ക്: ഓഹരിക്കച്ചവടത്തില്‍ പല വമ്പന്മാരും കടപുഴകി വീഴുകയും, നഷ്ടം സഹിക്കാനാകാതെ നിരവധി പേര്‍ ആത്മഹത്യ ചെയ്യുകയും, മറ്റു ചിലര്‍ മാനസിക രോഗങ്ങള്‍ക്ക് അടിമകളാകുകയും ചെയ്ത സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും മന്‍‌ഹാട്ടണ്‍ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥി 17 കാരനായ മൊഹമ്മദ് ഇസ്ലാമിന്റെ അനുഭവം ഇതില്‍ നിന്നും തികച്ചും ഭിന്നമാണ്.

ഇന്ത്യയിലെ ബംഗാളില്‍ നിന്നും കുടിയേറിയ മാതാപിതാക്കളുടെ ഈ മകന്‍ 9 വയസ്സ് മുതല്‍ ആരംഭിച്ചതാണ് ഓഹരിക്കച്ചവടം. പെനി സ്റ്റോക്കുകളായിരുന്നു മുഹമ്മദ് വാങ്ങിയിരുന്നത്. ആദ്യം ഈ കച്ചവടത്തില്‍ അല്പം നഷ്ടം സംഭവിച്ചതിനാല്‍ ട്യൂട്ടറിംഗ് നടത്തിയാണ് ഓഹരി വാങ്ങുന്നതിനുള്ള പണം കണ്ടെത്തിയത്.

ആധുനിക സാമ്പത്തീക ശാസ്ത്രത്തെ കുറിച്ച് വായിച്ച് മനസ്സിലാക്കുന്നതിനിടെ അമേരിക്കയിലെ 108ആമത്തെ ധനികനെന്നറിയപ്പെടുന്ന കണക്റ്റികട്ടില്‍ നിന്നുള്ള പോള്‍ റ്റ്യൂഡര്‍ ജോണ്‍സണില്‍ നിന്നാണ് കച്ചവടത്തിനുള്ള ആവേശം ലഭിച്ചതെന്ന് മുഹമ്മദ് പറയുന്നു.

ഓഹരി കച്ചവടത്തിലെന്ന പോലെ പഠിപ്പിലും മുഹമ്മദ് സമര്‍ത്ഥനാണ്. അടുത്ത ഫാളില്‍ കോളേജില്‍ ചേര്‍ന്ന് പഠനം തുടരണമെന്നും 18 വയസ്സ് ആകുമ്പോള്‍ ബ്രോക്കര്‍ ഡീലര്‍ ലൈസന്‍സ് നേടിയതിന് ശേഷം ഓഹരി കച്ചവടത്തിലൂടെ ഒരു ബില്യണയര്‍ ആകണമെന്നുമാണ് മൊഹമ്മദിന്റെ ആഗ്രഹം. ന്യൂയോര്‍ക്ക് സിറ്റിയിലെ സ്റ്റ‌യ്‌വ് സെന്റ് സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് മൊഹമ്മദ് ഇസ്ലാം.

mohammed-islam-2

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment