Flash News

ഏക സിവില്‍കോഡിനെതിരെ മുസ്ലിം സംഘടനകള്‍

December 17, 2014 , സ്വന്തം ലേഖകന്‍

photoകൊല്ലം: രാമക്ഷേത്രം പണിയുമെന്ന പ്രഖ്യാപനവും ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കവും എതിര്‍ത്തു തോല്‍പിക്കുമെന്ന് മുസ്ലിം സംഘടനകള്‍ പ്രഖ്യാപിച്ചു. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘ്പരിവാര്‍ ശക്തികളെ താലോലിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളെ യോഗം അപലപിച്ചു.

ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുകയും മതേതരത്വ മൂല്യങ്ങള്‍ തകര്‍ക്കുകയും കലാപം സൃഷ്ടിക്കുകയും ചെയ്യുന്ന ദുഷ്ടശക്തികളെ തളക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോടും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളോടും അഭ്യര്‍ഥിച്ചു. മുസ്ലിം സമുദായത്തിനെതിരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ അതിജീവിക്കാനും സമുദായ ഐക്യം കെടാതെ സൂക്ഷിക്കാനും എല്ലാ സംഘടനാ നേതാക്കളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് യോഗം ആഹ്വാനം ചെയ്തു.

ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. ജംഇയ്യതുല്‍ ഉലമ സെക്രട്ടറിമാരായ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, ജമാഅത്ത് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, വൈസ് പ്രസിഡന്‍റ് എം.എ. സമദ്, ആസാദ് റഹീം, എം.എ. അസീസ്, ലജ്നത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി പാങ്ങോട് എ. കമറുദ്ദീന്‍ മൗലവി, വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. ഉമര്‍ മൗലവി, കെ.എം.വൈ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ്, ഡി.കെ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് എ. അബ്ദുല്‍ ഹകീം മൗലവി, നൂറുദ്ദീന്‍ വൈദ്യര്‍, മേക്കോണ്‍ അബ്ദുല്‍ അസീസ്, എസ്. നാസര്‍, തൊടിയില്‍ ലുക്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top