Flash News

‘റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്’; 2014-ല്‍ 66 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

December 17, 2014 , ആന്‍സി വര്‍ഗീസ്

image_3-8പാരിസ് : മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അനാവരണം ചെയ്യുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘റിപ്പോര്‍ട്ടേസ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്’ എന്ന സംഘടന ചൊവ്വാഴ്ച്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 66 ആണ്.

മാധ്യമ പ്രവര്‍ത്തകരെ ലക്ഷ്യം വെച്ചു കൊണ്ടുള്ള അക്രമസംഭവങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ടെന്നും, ഭീഷണി നിറഞ്ഞ സാഹചര്യങ്ങളോടൊപ്പം തന്നെ, കൃത്യമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മാധ്യമപ്രവര്‍ത്തകരുടെ തലയറുക്കുന്ന സംഭവങ്ങള്‍ സര്‍വ്വസാധാരണമായി തുടങ്ങിയതായി റിപ്പോര്‍ട്ട് വിലയിരുത്തി.

കൊലപാതകങ്ങള്‍ അത്യന്തം ഭയാനകവും, നീചവുമായിക്കൊണ്ടിരിക്കുകയാണ്. തട്ടിക്കൊണ്ടു പോകലുകള്‍ വര്‍ദ്ധിച്ചു. ജയിംസ് ഫോലെയുടെയും, സ്റ്റീവന്‍ സോട്ട്‌ലോഫിന്റെ തലയറുത്ത ഐഎസ് മാധ്യമപ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്ന അപകടകരമായ സ്ഥിതിവിശേഷത്തെ തുറന്ന് കാട്ടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടി കാട്ടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ  മരണ നിരക്ക് താഴ്ന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം 71 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് മീഡിയ വാച്ച്‌ഡോഗ് പറഞ്ഞു. 2005 മുതല്‍ ഇതുവരെയായി മൊത്തം 720 റിപ്പോര്‍ട്ടര്‍മാര്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോകപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ 90 ശതമാനവും സംഘര്‍ഷ മേഖലകളിലെ പ്രാദേശിക റിപ്പോര്‍ട്ടര്‍മാരാണ്. സിറിയയില്‍ ബന്ദികളായി പിടിച്ചു വെച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകരില്‍ 16 പേരും സിറിയക്കാരാണ്. ഇറാഖില്‍ ബന്ദികളായി കഴിയുന്ന എട്ടു റിപ്പോര്‍ട്ടര്‍മാരും ഇറാഖികള്‍ തന്നെയാണ്.

മൊത്തം 178 പ്രൊഫഷണല്‍ മാധ്യമപ്രവര്‍ത്തകര്‍ ഡിസംബര്‍ 8 വരെയുള്ള കണക്കുകള്‍ പ്രകാരം ജയിലുകളില്‍ കഴിയുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു ജയിലിലടക്കുന്ന കാര്യത്തില്‍ ചൈനയാണ് മുന്‍പന്തിയില്‍. 29 മാധ്യമപ്രവര്‍ത്തകരാണ് അവിടെ ഇപ്പോഴും ജയിലില്‍ കഴിയുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top