Flash News

കടല്‍ക്കൊല കേസ്: ഇന്ത്യയിലെ അംബാസഡറെ പിന്‍വലിക്കുമെന്ന് ഇറ്റലി

December 17, 2014 , സ്വന്തം ലേഖകന്‍

italian-marines-case

ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികരുടെ അപേക്ഷ തള്ളിയ ഇന്ത്യന്‍ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ അംബാസഡറെ പിന്‍വലിക്കുമെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി പാവ്ലോ ജെന്‍റിലോണി. സുപ്രീംകോടതി വിധി ഇന്ത്യയുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍െറ പുതിയ വിദേശകാര്യ മേധാവി ഫെഡറിക്ക മൊഗേരിനി മുന്നറിപ്പ് നല്‍കി.

ചികിത്സക്കായി രണ്ടുമാസംകൂടി ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന മസ്സിമലാനോ ലത്തോറയുടെയും ക്രിസ്മസിന് ഇറ്റലിയില്‍ പോകാന്‍ അനുവദിക്കണമെന്ന സാല്‍വതോര്‍ ഗിറോണിന്‍െറയും ഹരജികളാണ് സുപ്രീംകോടതി തള്ളിയത്.

ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ നടപടിയില്‍ പ്രതിഷേധിച്ച് ന്യൂഡല്‍ഹിയിലെ അംബാസഡറെ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്ന് പാര്‍ലമെന്‍റ് സമിതിയെ പാവ്ലോ ജെന്‍റിലോണി അറിയിച്ചു. ലത്തോറയുടെ ആരോഗ്യം സര്‍ക്കാറിന്‍െറ പ്രഥമ പരിഗണനയാണെന്നും അത് അപകടത്തിലാക്കുന്ന ഒന്നും ചെയ്യില്ലെന്നും പ്രതിരോധ മന്ത്രി റോബര്‍ട്ട പിനോട്ടി പറഞ്ഞു.

മൂന്നു വര്‍ഷത്തോളമായി കേസ് തീര്‍പ്പാകാതെ കിടക്കുകയാണെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ മേധാവി ഫെഡറിക്ക മൊഗേരിനി കുറ്റപ്പെടുത്തി. ഇറ്റലിയുടെയും ഇന്ത്യയുടെയും താല്‍പര്യം സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പരസ്പര ധാരണയോടെയുള്ള പരിഹാരമുണ്ടാകണമെന്ന് യൂറോപ്യന്‍ യൂനിയന്‍ നിര്‍ദേശിച്ചതാണ്. യൂറോപ്യന്‍ യൂനിയനും ഇന്ത്യയും തമ്മിലെ ബന്ധത്തെ ബാധിച്ചേക്കാവുന്നതാണ് വിഷയം. കടല്‍ക്കൊള്ളക്കാര്‍ക്കെതിരായ ആഗോള പോരാട്ടത്തെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം-മുന്‍ ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി കൂടിയായ മൊഗേരിനി പറഞ്ഞു. യൂറോപ്യന്‍ യൂനിയന്‍ വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വോട്ട് ചെയ്യാന്‍ നാവികരെ ഇറ്റലിയിലേക്ക് പോകാന്‍ അനുവദിച്ചെങ്കിലും തിരിച്ചയക്കില്ലെന്ന് ഇറ്റലി ആദ്യം നിലപാടെടുത്തിരുന്നു. ഇന്ത്യയുടെ ശക്തമായ സമ്മര്‍ദത്തത്തെുടര്‍ന്നാണ് ഇറ്റലി നാവികരെ തിരിച്ചയച്ചത്. ഇതത്തേുടര്‍ന്ന്, അന്നത്തെ ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി രാജിവെച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top