Flash News

‘പടച്ചവന്‍ പൊറുക്കില്ലെടാ ……. മക്കളെ’.. താലിബാനെതിരെ ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

December 18, 2014 , ഷാഹിദ് വൈപ്പി

Aashiq-Abuതാലിബാന്‍ തീവ്രവാദികള്‍ പെഷാവറില്‍ നടത്തിയ കുരുന്നുകളെ അടക്കം നൂറ്റിനാല്‍പരോളം പേരെ കൂട്ടക്കുരുതി നടത്തിയതിനെതിരെ പ്രതിഷേധവുമായി യുവ സംവിധായകന്‍ ആഷിഖ് അബുവും ഭാര്യ റീമ കല്ലിങ്കലും.

മലയാള സംവിധായകന്‍ ആഷിക് അബു വളരെ രൂക്ഷമായ ഭാഷയിലാണ് പെഷവാര്‍ അക്രമണത്തെ തന്റെ ഫേസ്ബുക്ക് പേജിലൂടെ വിമര്‍ശിച്ചത്. ഒരു ഒറ്റവരിയിലൊതുങ്ങുന്ന ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെയാണ് ആഷിഖ് അബു തന്റെ പ്രതിഷേധമറിയിച്ചത്. ‘പടച്ചവന്‍ പൊറുക്കില്ലെടാ പുലയാടി മക്കളെ…’ എന്നു തുടങ്ങുന്ന തെറിയും കൂടി കലര്‍ന്ന പോസ്റ്റ് എന്തായാലും ആയിരങ്ങളാണ് ലൈക്കു ചെയ്ത്. 3000 ത്തിലധികം ലൈക്കും 500 ഓളം ഷെയറും ഈ പോസ്റ്റിന് മണിക്കൂറുകള്‍ക്കം ലഭിച്ചു കഴിഞ്ഞു. ഭാര്യയും നടിയുമായ റിമ കല്ലിങ്കല്‍ ആഷിഖിന്റെ സ്റ്റാറ്റസ് ഷെയര്‍ ചെയ്തിട്ടുമുണ്ട്.

നേരത്തെ ചില ബോളിവുഡ് താരങ്ങളും രൂക്ഷമായ ഭാഷയിലാണ് താലിബാന്‍ അക്രമത്തെ വിമര്‍ശിച്ചത്. ഈ ലോകം മുഴുവന്‍ ക്രൂരന്‍മാരെ കൊണ്ട് നിറഞ്ഞിരിക്കുന്നതായി സോനം കപൂര്‍ ട്വീറ്റ് ചെയ്തു. പെഷവാറില്‍ മരിച്ച കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി അര്‍ജ്ജുന്‍ കപൂര്‍ പറഞ്ഞു. ടിവിയില്‍ ഈ ദൃശ്യം കണ്ട് കരച്ചില്‍ നിര്‍ത്താന്‍ സാധിച്ചില്ലെന്ന് പ്രിയങ്ക ചോപ്ര ട്വിറ്ററില്‍ കുറിച്ചു. ഇത്തരം ഭീകരമായ അതിക്രമങ്ങള്‍ക്ക് എന്തിനാണ് മതത്തിനെ കൂട്ടുപിടിക്കുന്നതെന്ന് അവര്‍ ചോദിച്ചു. ഓ..ദൈവമേ ഈ ലോകത്ത് എന്താണ് സംഭവിക്കുന്നതെന്നായിരുന്നു സൊനാക്ഷി സിന്‍ഹയുടെ ട്വീറ്റ്. എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. പെഷവാറിലെ കുട്ടികളെ രക്ഷിക്കുന്നതില്‍ ലോകം പരാജയപ്പെട്ടിരിക്കുന്നുവെന്ന് ഫര്‍ഹാന്‍ അക്തര്‍ പറഞ്ഞു. ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് ജാവേദ് അക്തര്‍ വിശേഷിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് പാകിസ്താനിലെ പെഷാവറില്‍ താലിബാന്‍ തീവ്രവാദികള്‍ സൈന്യം നടത്തിയിരുന്ന സ്‌കൂളിനെ നേരെ അക്രമം അഴിച്ചുവിട്ടത്. 130 കുട്ടികളടക്കം 145 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പെഷാവറില്‍ നടന്ന ആക്രമണത്തെ ലോകരാജ്യങ്ങള്‍ അപലപിച്ചിരുന്നു. മരിച്ചവരോടുളള ആദരസൂചകമായി രാജ്യമെമ്പാടുമുളള സ്‌കൂളുകളില്‍ രണ്ട് മിനിറ്റ് മൗനമാചരിക്കുകയും ചെയ്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “‘പടച്ചവന്‍ പൊറുക്കില്ലെടാ ……. മക്കളെ’.. താലിബാനെതിരെ ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്”

  1. siyadhabeeb says:

    ഇങ്ങനെ യുള്ള സുജായികള്‍ക്ക് ഇത്തരം മറുപടി തന്നെ യാണ് കൊടുക്കണ്ടത് മതത്തിന്‍ പേരില്‍ ചെയ്യുന്ന കൊടും പാതകം പടച്ചവന്‍ പോലും പൊറുക്കുകയില്ല

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top