നിയന്ത്രണം വിട്ട ബൈക്കിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

accident death studentaccident death student2തൃശൂര്‍: സ്കൂള്‍ ബസില്‍ നിന്നിറങ്ങി റോഡിന് കുറുകെ ഓടിയ വിദ്യാര്‍ഥികളുടെ ദേഹത്ത് ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ബൈക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടുപേര്‍ മരിച്ചു. വെങ്കിടങ്ങ് സ്വദേശികളായ പുതുവീട്ടില്‍ മുഹമ്മദിന്‍െറ മകന്‍ സല്‍മാന്‍ (18), സല്‍മാന്‍െറ സുഹൃത്തും അയല്‍വാസിയുമായ പുതുവീട്ടില്‍ പരേതനായ അബ്ദുല്ലയുടെ മകന്‍ അനസ് (17) എന്നിവരാണ് മരിച്ചത്.

കാഞ്ഞാണി ഭാഗത്തുനിന്ന് വരുകയായിരുന്നു സല്‍മാനും അനസും. ഇടിക്കാതിരിക്കാന്‍ ബൈക് വെട്ടിച്ചപ്പോള്‍ ഒരു കുട്ടിയുടെ ദേഹത്തു തട്ടി നിയന്ത്രണം വിട്ട ബൈക് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച വൈദ്യുതി കാലില്‍ ഇടിക്കുകയായിരുന്നു. സല്‍മാനാണ് ബൈക് ഓടിച്ചിരുന്നത്. ഇയാള്‍ തല്‍ക്ഷണം മരിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ അനസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ വിദ്യാര്‍ഥി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലാണ്.

മരിച്ച സല്‍മാന്‍ വെന്മെനാട് എം.എ.എസ്.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. അനസ് തൃശൂരില്‍ മൊബൈല്‍ ടെക്നീഷ്യന്‍ കോഴ്സ് പഠിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment