Flash News

ഒബ്സര്‍വേഷന്‍ ഹോമില്‍ നിന്ന് മൂന്ന് കുട്ടിക്കുറ്റവാളികള്‍ രക്ഷപ്പെട്ടു

December 18, 2014 , സ്വന്തം ലേഖകന്‍

imagesകുറ്റിപ്പുറം: സാമൂഹികനീതി വകുപ്പിന്‍െറ ഒബ്സര്‍വേഷന്‍ ഹോമില്‍നിന്ന് മൂന്ന് കുട്ടികള്‍ ജനല്‍കമ്പി മുറിച്ച് രക്ഷപ്പെട്ടു. 17 വയസ്സുള്ള താമരശ്ശേരി, പരപ്പനങ്ങാടി സ്വദേശികളാണ് രക്ഷപ്പെട്ടവര്‍. എ.ടി.എം കവര്‍ച്ചാ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണിവര്‍.

രക്ഷപ്പെട്ടവരില്‍ രണ്ടുപേര്‍ കഴിഞ്ഞ ആഗസ്റ്റ് 15ന് കെയര്‍ടേക്കറെ പൂട്ടിയിട്ട് രക്ഷപ്പെട്ടിരുന്നു. അന്ന് അഞ്ചുപേര്‍ രക്ഷപ്പെട്ടതില്‍ നാലുപേരെ പിന്നീട് പൊലീസ് പിടികൂടി വീണ്ടും തവനൂരിലെ കേന്ദ്രത്തിലത്തെിച്ചതായിരുന്നു. ഒരു ബംഗാള്‍ സ്വദേശിയെ ഇനിയും പിടികൂടാനായിട്ടില്ല. രക്ഷപ്പെട്ടവരെ പിടികൂടി ആദ്യം കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമിലാണ് താമസിപ്പിച്ചിരുന്നതെങ്കിലും പിന്നീട് സുരക്ഷയൊരുക്കി തവനൂരിലേക്ക് മാറ്റുകയായിരുന്നു. സെപ്റ്റംബര്‍ 27നാണ് രണ്ടുപേരെ വീണ്ടും തവനൂരിലേക്ക് മാറ്റിയത്.

ഇപ്പോള്‍ രക്ഷപ്പെട്ടവരില്‍ ഒരാള്‍ ഒരാഴ്ച മുമ്പ് എത്തിയതാണ്. രാത്രി ഒരു കെയര്‍ടേക്കര്‍ മാത്രമാണ് ഇവിടെയുള്ളത്. ജനല്‍ കമ്പി മുറിച്ചത് അറിയാതിരിക്കാന്‍ മുറിച്ച ഭാഗത്ത് ടൂത്ത്പേസ്റ്റ് തേച്ചുപിടിപ്പിച്ചിരിക്കുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top