Flash News

കളിച്ചത് വ്യാജമദ്യ ലോബി, തോറ്റത് ജനം

December 18, 2014 , സ്വന്തം ലേഖകന്‍

oomanതിരുവനന്തപുരം: സാധാരണക്കാര്‍ക്ക് പ്രതീക്ഷയേകി സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചതോടെ ജയിച്ചത് കേരളത്തിലെ മദ്യലോബി. തോറ്റത് മദ്യനയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച ജനവും. ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ മുന്നില്‍ കണ്ട് കോടികളുടെ മദ്യവ്യാപാരത്തിന് ബാറുകളും മദ്യലോബിയും ഒരുങ്ങിയിരിക്കുമ്പോഴാണ് അവര്‍ക്ക് സഹായകമായ രീതിയില്‍ മദ്യനയത്തില്‍ ഉമ്മന്‍ചാണ്ടി അട്ടിമറി നടത്തിയിരിക്കുന്നത്. ഡിസംബര്‍ അവസാനവാരവും ജനുവരിയിലും കേരളത്തില്‍ വന്‍ മദ്യക്കച്ചവടമാണ് നടക്കാറ്. ഇത് മുന്നില്‍ കണ്ട്, മദ്യനയത്തില്‍ മാറ്റംവരുത്തണമെന്ന് മദ്യലോബി സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു.

ഡിസംബര്‍- ജനുവരി സീസണില്‍ വിദേശകളടക്കം നിരവധി സഞ്ചാരികളാണ് കേരളം സന്ദര്‍ശിക്കാനത്തെുക. അതുകൊണ്ട്, ടൂറിസത്തിന് തിരിച്ചടിയാകുമെന്ന ന്യായം നിരത്തിയാണ് മദ്യലോബി സര്‍ക്കാറിനെ സമീപിച്ചത്. ഡ്രൈ ഡേ ഒഴിവാക്കുകയും ബിയര്‍- വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുകയും ചെയ്യുന്നതോടെ അനധികൃത കച്ചവടം പൊടിപൊടിക്കുമെന്ന് ഉറപ്പാണ്.

ഞായറാഴ്ച ഡ്രൈഡേ ഒഴിവാക്കാനുള്ള തീരുമാനം ഡിസംബര്‍ 28 മുതല്‍ നടപ്പാക്കും. വൃത്തിയുള്ള എല്ലാ ബാറുകള്‍ക്കും ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കാനാണ് തീരുമാനം. ഇതിന്‍െറ മറവില്‍ മിക്കവാറും എല്ലാ ബാറുകള്‍ക്കും ലൈസന്‍സ് ലഭിക്കും. വൃത്തി പരിശോധിക്കല്‍ പ്രഹസനമായും മാറും. വീര്യം കുറഞ്ഞ ബിയറിനും വൈനിനും കേരളത്തില്‍ ഉപഭോക്താക്കള്‍ കുറവാണ്. എന്നാല്‍, ആള്‍ക്കഹോള്‍ അംശം കൂട്ടി സ്വന്തം ഡിസ്റ്റ്ലറികളിലും സോഡാ ഫാക്ടറികളിലും തയാറാക്കുന്ന ബിയറില്‍ വിദേശ കമ്പനികളുടെ സ്റ്റിക്കര്‍ പതിച്ച് വിറ്റാണ് ചില ബാറുടമകള്‍ കൊള്ളലാഭം കൊയ്യുന്നത്.

സംസ്ഥാനത്തെ മദ്യലോബിക്ക് കോടികള്‍ കൊയ്യാന്‍ സാധിക്കും വിധമാണ് മദ്യനയം സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുന്നത്. പുതിയ നയത്തോടെ ഇപ്പോള്‍ പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ ബിയര്‍, വൈന്‍ പാര്‍ലറുകളായി തുറക്കും. നിലവില്‍ കോടതി വിധിപ്രകാരം പ്രവര്‍ത്തിക്കുന്നവക്കും കോടതി വിധി എതിരായാല്‍ ബിയര്‍ പാര്‍ലറുകളായി മാറാം. നക്ഷത്ര പദവി പരിഗണിക്കാതെ, ‘ഹൈജീനിക്’ ആണെന്ന് സാക്ഷ്യപ്പെടുത്തുന്നവക്കെല്ലാം ഈ അനുമതി നല്‍കും. നിലവിലെ ലൈസന്‍സിന്‍െറ തുടര്‍ച്ചയായാകും ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സ്. അതുകൊണ്ട് ഇതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ല.

ഡ്രൈ ഡേ ഉദ്ദേശിച്ച ഫലം കണ്ടില്ലന്നാണ് മുഖ്യമന്ത്രി പറയുന്നത്. ശനിയാഴ്ച 60 ശതമാനം മദ്യവില്‍പന കൂടി. എന്നാല്‍, ജനങ്ങളുടെ അനുഭവം മറിച്ചാണ്. മദ്യഉപഭോഗത്തില്‍ വലിയൊരളവുവരെ നിയന്ത്രണം പാലിക്കാന്‍ ഞായറാഴ്ചകളില്‍ കഴിഞ്ഞുവെന്നത് സത്യമാണ്. ഇത് കണ്ടില്ലന്നു നടിക്കുകയാണ് സര്‍ക്കാര്‍. ടൂറിസം രംഗത്തെയും പൂട്ടിയ ബാറുകളിലെ തൊഴിലാളികളുടെയും പ്രശ്നം മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍, അത് ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top