ഹ്യൂസ്റ്റണ്‍: വിടചൊല്ലി അകലെ മായുന്ന മനുഷ്യ താരകങ്ങള്‍ക്ക് അശ്രുപൂജ അര്‍പ്പിച്ചു കൊണ്ട് സ്റ്റെഫനി സാറാ ഫിലിപ്പ് ഫൗണ്ടേഷനു വേണ്ടി രജ്ഞിത്ത് ക്രിസ്റ്റി രചനയും സംഗീതവും നിര്‍വ്വഹിച്ച് സജി പുല്ലാട് അണിയിച്ചൊരുക്കിയ ‘ദി കെയറിംഗ് ഗോഡ്’ എന്ന ഓഡിയോ സി.ഡി പ്രകാശനം ചെയ്തു.
ഹ്യൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വെച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ റവ. ഡോ. സി.ഒ വര്‍ഗീസ്, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി റവ. ഫാ. പി.എം ചെറിയാനില്‍ നിന്നും ആദ്യ കോപ്പി സ്വീകരിച്ചു കൊണ്ട് പ്രകാശന കര്‍മ്മ നിര്‍വ്വഹിച്ചു.
റവ. ഫാ. എം.റ്റി ഫിലിപ്പ്, ഫാ. മാത്തുക്കുട്ടി, ഫാ. ജെയ്ക്ക് കുര്യന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രശസ്ത ഗായകരായ കെസ്റ്റര്‍, ഇമ്മാനുവേല്‍ ഹെന്റി, ജോത്സന എന്നിവര്‍ക്ക് പുറമെ മെറിന് ഗ്രിഗറി (ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയി), സെലിന് ജോസ് (ഇന്ത്യന്‍ വോയ്സ്), ജിജോ, അനുഗ്രഹ, ലിന്‍സ സജി എന്നിവരും ആലപിച്ചിരിക്കുന്ന ഈ സംഗീത മാധുരിയില്‍ ക്രിസ്തുമസ് ഗാനവും ചേര്‍ത്ത് 13 ഗാനങ്ങള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു.
ഫിലിപ്പ്– ജെസ്സി ദമ്പതികളുടെ മകള്‍ ക്യാന്‍സര്‍ ബാധിതയായി അകാലത്തില്‍ പൊലിഞ്ഞു പോയ സ്റ്റെഫനിയുടെ 3-ആം വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ചാണ് കെയറിങ് ഗോഡ് പ്രകാശനം ചെയതത്. ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് സഹായം എത്തിക്കുന്നതിനായി ഹ്യൂസ്റ്റണിലെ പ്രശസ്തമായ എം.ഡി ആന്‍ഡേര്‍സണ്‍ ക്യാന്‍സര്‍ സെന്ററിലെ ഡോ. റ്റനീര് ആരംഭം കുറിച്ചതാണ് സ്റ്റെഫനി സാറാ ഫിലിപ്പ് ഫൗണ്ടേഷന്.
സംഗീത ആല്‍ബം വാങ്ങി ക്യാന്‍സര്‍ ബാധിതരായ കുട്ടികളെ സഹായിക്കാന്‍ സന്മനസുള്ളവര് ബന്ധപ്പെടുക. ഫിലിപ്പ്: 281 989 5595.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply