Flash News

റോഡിന് കുറുകെ കടന്ന താറാവിനെ രക്ഷിക്കാന്‍ ശ്രമിച്ച യുവതിക്ക് ജയില്‍ ശിക്ഷ!

December 19, 2014 , പി.പി ചെറിയാന്‍

emmaczornobajമോണ്‍‌ട്രിയല്‍ (കാനഡ) : ഹൈവേയിലൂടെ അതിവേഗം കാറോടിച്ച് പോയ എമ്മ എന്ന 26-കാരിയുടെ ശ്രദ്ധയില്‍ പെട്ടത് ഒരുകൂട്ടം താറാവുകള്‍ റോഡ് കുറുകെ കടക്കാന്‍ ശ്രമിക്കുന്നതായിരുന്നു. കാര്‍ നിര്‍ത്തിയില്ലങ്കില്‍ താറാവുകള്‍ കാറിനടിയില്‍ പെട്ട് ചാകാന്‍ സാധ്യതയുണ്ട്. ഒരു നിമിഷം ആലോചിച്ചതിന് ശേഷം ബ്രേക്കിട്ട് പെട്ടന്ന് വാഹനം നിര്‍ത്തി. താറാവ് റോഡ് കുറുകെ കടക്കുന്നത് നോക്കി കാറില്‍ നിന്ന് പുറത്തിറങ്ങി റോഡിന്റെ ഇടത് വശത്തേക്ക് മാറി നിന്നു. പിന്നില്‍ നിന്നും പാഞ്ഞ് വന്ന ഒരു ബൈക്ക് കാറിന്റെ പിറകില്‍ ഇടിച്ച് യാത്രക്കാരായ 50 വയസ്സുള്ള പിതാവും 16 വയസ്സുള്ള മകളും തല്‍ക്ഷണം മരണമടഞ്ഞു. 2010 ജൂണിലായിരുന്നു സംഭവം നടന്നത്.

അലക്ഷ്യമായി വാഹനം റോഡില്‍ നിര്‍ത്തി മറ്റൊരു വാഹനം പിറകില്‍ ഇടിച്ച് രണ്ട് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ എമ്മക്ക് ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു നിയമജ്ഞര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ കേസ്സിന് പ്രത്യേക പരിഗണന നല്‍കി ശിക്ഷ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ജനങ്ങള്‍ ഒപ്പിട്ട ഒരു പെറ്റീഷന്‍ സമര്‍പ്പിച്ചിരുന്നു.

ഇത് പരിഗണിച്ച കോടതി പ്രതിയെ 90 ദിവസത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. 10 വര്‍ഷത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. 240 കമ്മ്യൂണിറ്റി സര്‍‌വ്വീസ് നടത്തണമെന്നും വ്യാഴാഴ്ച പ്രസ്താവിച്ച വിധിന്യായത്തില്‍ മോണ്‍‌ട്രിയല്‍ കോടതി നിര്‍ദ്ദേശിച്ചു.

താറാവിനെ രക്ഷിക്കാനാണെങ്കിലും ഹൈവേയില്‍ അലക്ഷമായി വാഹനം നിര്‍ത്തുന്നവര്‍ക്ക് വലിയൊരു ഗുണപാഠമാണ് ഈ വിധിയിലൂടെ ലഭിക്കുന്നത്.

duckies


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top