മിറക്കിള്‍ ഓഫ്‌ ക്രിസ്‌തുമസ്‌ ഡിസംബര്‍ 20-ന്‌

image (2)ലോസ്‌ആഞ്ചലസ്‌: സെന്റ്‌ തോമസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലും സമീപ ഇടവകകളുടെ സഹകരണത്തിലും എല്ലാവര്‍ഷവും നടത്തിവരാറുള്ള പ്രസിദ്ധമായ `മിറക്കിള്‍ ഓഫ്‌ ക്രിസ്‌തുമസ്‌’ ഈവര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി ലോസ്‌ആഞ്ചലസ്‌ ബെല്‍ഫ്‌ളവര്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ഡിസംബര്‍ 20 നാലുമണി മുതല്‍ നടത്തപ്പെടുന്നതാണ്‌.

ഇടവക വികാരി റവ.ഫാ. യോഹന്നാന്‍ പണിക്കര്‍, യുവജനപ്രസ്ഥാനം വെസ്റ്റേണ്‍ റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഡീക്കന്‍ സാജു വര്‍ഗീസ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം കൊടുക്കും. ക്രിസ്‌തുമസിന്റെ ആത്മീയ നിറവില്‍ നടത്തപ്പെടുന്ന ഈ പരിപാടിയില്‍ വിവിധ ഗാനങ്ങള്‍, ഡാന്‍സുകള്‍, സ്‌കിറ്റുകള്‍, ഇടവകാംഗങ്ങളുടെ കരോള്‍ മുതലായ വിവിധങ്ങളായ പരിപാടികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. റവ.ഫാ. അംബ്രോസ്‌ കടമ്പുകാട്‌ ക്രിസ്‌തുമസ്‌ സന്ദേശം നല്‍കുന്നതാണ്‌.

കൂടാതെ ഫാ. പോള്‍ തോമസ്‌, മറ്റ്‌ ഇടവക വികാരിമാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നതാണ്‌. പരിപാടികളുടെ സമ്പൂര്‍ണ്ണ വിജയത്തിനായി ഏവരുടേയും സഹകരണവും പങ്കാളിത്തവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീമതി ബിജി വര്‍ഗീസ്‌, മാത്യു വര്‍ഗീസ്‌ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

image (1) image (3) image

Print Friendly, PDF & Email

Leave a Comment