ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ അധ്യാപകനെ മഴുകൊണ്ട് വെട്ടിക്കൊന്നു

crime-scene_20ഝാര്‍ഖണ്ഡ്: മോട്ടോര്‍ സൈക്കിള്‍ വാങ്ങാനുള്ള പണത്തിന് ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ അധ്യാപകനെ മഴുകൊണ്ട് വെട്ടിക്കൊന്നു. പശ്ചിമ സിങ്ഭൂം ജില്ലയിലെ തുംഗ്രി മൊഹല്ല മേഖലയിലെ സെന്‍റ് സേവ്യര്‍ ബോയ്സ് സ്കൂള്‍ വിദ്യാര്‍ഥികളാണ് അധ്യാപകനായ ജാസ്ലിന്‍ തോപ്നോയെ കാലപ്പെടുത്തിയത്. മദ്യപാനവും പുകവലിയും നിര്‍ത്തിയില്ലങ്കില്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന അധ്യാപകന്‍െറ മുന്നറിയിപ്പില്‍ കലിപൂണ്ട വിദ്യാര്‍ഥികള്‍ അദ്ദേഹം താമസിക്കുന്ന മുറിയിലത്തെി കൊലപ്പെടുത്തുകയായിരുന്നു.

തോപ്നോ താമസിക്കുന്ന കെട്ടിടത്തിലെ മറ്റൊരു മുറിയിലാണ് പ്രതികളിലൊരാളായ വിദ്യാര്‍ഥി താമസിക്കുന്നത്. മറ്റു രണ്ട് വിദ്യാര്‍ഥികളും ഇവിടത്തെ സ്ഥിരം സന്ദര്‍ശകരായിരുന്നു. സഹപാഠിയുടെ മുറിയില്‍വെച്ചാണ് ഗൂഢാലോചന നടന്നത്.

സംഭവത്തിനു ശേഷം മുങ്ങിയ രണ്ട് വിദ്യാര്‍ഥികളെയും മുറിയില്‍ ഒളിച്ച മൂന്നാമനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. സുഹൃത്തായ വിദ്യാര്‍ഥിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടു നാടന്‍ തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചതിന് ഇയാളുടെ പിതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment