Flash News

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈ വര്‍ഷം ഡ്യൂട്ടി അടച്ച് കൊണ്ടുവന്നത് 20 കിലോ സ്വര്‍ണം

December 19, 2014 , സ്വന്തം ലേഖകന്‍

gold (1)കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി നിയമവിധേയമായി ഈ വര്‍ഷം ഇറക്കുമതി ചെയ്തത് 20 കിലോ സ്വര്‍ണം. 117 പേരില്‍നിന്ന് വ്യാഴാഴ്ച വരെ കസ്റ്റംസ് രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത് 72 കിലോ സ്വര്‍ണം. 2013-ല്‍ 4500 കിലോ സ്വര്‍ണം കരിപ്പൂര്‍ വഴി ഇറക്കുമതി ചെയ്തിരുന്നു. ആ വര്‍ഷം 80 കിലോയാണ് പിടികൂടിയത്. 73 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

കഴിഞ്ഞ നാല് മാസങ്ങളിലാണ് കരിപ്പൂര്‍ കൂടുതല്‍ സ്വര്‍ണം പിടികൂടിയത്. വിമാനത്താവളത്തില്‍ ഉപേക്ഷിച്ചുപോയതടക്കം 23 കിലോ സ്വര്‍ണം ഈ കാലയളവില്‍ കണ്ടെടുത്തു. ആറ് വിമാനത്താവള ജീവനക്കാരെ സ്വര്‍ണക്കടത്ത് കേസില്‍ പിടികൂടി.

അതിനിടെ, വിമാനത്തില്‍ യാത്രക്കാരന് നഷ്ടപ്പെട്ട നാല് പവന്‍ സ്വര്‍ണമാല കസ്റ്റംസ് അധികൃതര്‍ വ്യാഴാഴ്ച തിരികെ നല്‍കി. നാല് മാസം മുമ്പ് കരിപ്പൂരിലത്തെിയ യാത്രക്കാരനാണ് സ്വര്‍ണമാല തിരിച്ചുകിട്ടിയത്. വിമാനത്തില്‍ സീറ്റിന്‍െറ നമ്പര്‍ കണ്ടത്തെിയാണ് യാത്രക്കാരനെ തിരിച്ചറിഞ്ഞത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top