ലിബിയയില്‍ നിന്ന് നഴ്സുമാര്‍ തിരിച്ചത്തെി

libyaനെടുമ്പാശ്ശേരി: ലിബിയയില്‍നിന്നുള്ള നഴ്സുമാരുടെ ആദ്യസംഘം വെള്ളിയാഴ്ച പുലര്‍ച്ചെ ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ നാട്ടിലത്തെി. 10 നഴ്സുമാരും രണ്ടു കുട്ടികളുമാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഇബോള ഭീഷണിയുള്ളതിനാല്‍ മെഡിക്കല്‍ സംഘത്തിന്‍െറ നിരീക്ഷണവും കഴിഞ്ഞാണ് ടെര്‍മിനലില്‍ നിന്ന് പുറത്തിറക്കിയത്. യാത്രാ ചെലവിനായി ഓരോരുത്തര്‍ക്കും 2000 രൂപ വീതം നല്‍കി. എറണാകുളം സ്വദേശി ബിജോ വര്‍ഗീസ്, കുട്ടികളായ ആല്‍വിന്‍, ആല്‍ഫിന്‍, എടത്വ സ്വദേശി സിജുമാത്യു, ഡെറിന്‍ഫ്രാന്‍സിസ്, ബിന്ദുധനൂജ്, ദീപ കണിയാംപറമ്പില്‍, ലീനാവര്‍ഗീസ്, മഞ്ജുമോള്‍, ലീനിയാ സെബാസ്ററ്യന്‍, സീനാ മാത്യു, ജിഷ വലിയപറമ്പില്‍ എന്നിവരാണ് എത്തിയത്.

ലിബിയയില്‍ കഴിയുന്ന 70 നഴ്സുമാരെയാണ് നാട്ടിലത്തെിക്കുക. 22 പേരടങ്ങുന്ന രണ്ടാമത്തെ സംഘം ഞായറാഴ്ച രാവിലെ ഒമ്പതിന് എമിറേറ്റ്സ് വിമാനത്തില്‍ കോഴിക്കോട്ടത്തെും. മറ്റ് 20 പേര്‍ക്കുളള ടിക്കറ്റുകള്‍ കൂടി വിവിധ വിമാനങ്ങളിലായി ബുക്ചെയ്തുകഴിഞ്ഞിട്ടുണ്ടെന്നും നോര്‍ക്ക അധികൃതര്‍ അറിയിച്ചു. ബംഗാസിയില്‍നിന്ന് റോഡുമാര്‍ഗം ടുനീഷ്യയില്‍ എത്തിച്ചശേഷം അവിടെനിന്ന് ദോഹവഴിയാണ് കൊച്ചിയില്‍ എത്തിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment