Flash News

ഉമ്മന്‍ചാണ്ടി രാജിവക്കണം: സി.പി.എം

December 19, 2014 , സ്വന്തം ലേഖകന്‍

cpm flag_2തിരുവനന്തപുരം: സോളാര്‍ അഴിമതി അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ വിസ്തരിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉടന്‍ രാജിവെക്കണമെന്ന്സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കാന്‍ ഉമ്മന്‍ ചാണ്ടി അധികാരം ഒഴിഞ്ഞേപറ്റൂ. കീഴ്‌വഴക്കങ്ങളും ധാര്‍മിക മൂല്യങ്ങളും കാറ്റില്‍ പറത്തി അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ് ശ്രമമെങ്കില്‍ ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവരും. അന്വേഷണ പരിധിയില്‍ ഉള്‍പ്പെടാതിരിക്കാന്‍ തുടക്കം മുതല്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയാണ് കമീഷന്‍ നടപടി. സോളാര്‍ പദ്ധതിയുടെ പേരില്‍ സരിത നായരും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് നടത്തിയ തട്ടിപ്പുകള്‍ പുറത്തുവന്നതു മുതല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കുള്ള പങ്ക് വെളിപ്പെട്ടതാണ്.

പാമോയില്‍, ടൈറ്റാനിയം അഴിമതിക്കേസുകളില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന മുഖ്യമന്ത്രി കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകേസില്‍ വിസ്തരിക്കപ്പെടാന്‍ പോവുകയാണ്. ഒരു തട്ടിപ്പുകേസിന്‍െറ വിസ്താരക്കൂട്ടില്‍ സംസ്ഥാന മുഖ്യമന്ത്രി കയറിനില്‍ക്കേണ്ടി വരുന്നത് നാണക്കേടാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top