Flash News

മാധ്യമങ്ങള്‍ക്ക് മാവോയിസ്റ്റ് നോട്ടീസ്

December 20, 2014 , സ്വന്തം ലേഖകന്‍

maoistപാലക്കാട്: സര്‍ക്കാറുമായി സായുധ ഏറ്റുമുട്ടല്‍ തുടരുമെന്ന മുന്നറിയിപ്പുമായി പാലക്കാട് പ്രസ് ക്ലബില്‍ മാവോയിസ്റ്റ് നോട്ടീസ്. മാവോയിസ്റ്റ് ജനകീയ സേനയുടെ പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റി (സി.പി.ഐ മാവോയിസ്റ്റ്) എന്ന പേരിലാണ് പ്രസ് ക്ലബിലെ വിവിധ പത്ര, ദൃശ്യമാധ്യമങ്ങളുടെ ബോക്സുകളില്‍ നോട്ടീസ് നിക്ഷേപിച്ചത്.

അടിസ്ഥാനപരമായി വിത്യസ്ത താല്‍പര്യങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രണ്ട് വര്‍ഗങ്ങളുടെ ഏറ്റുമുട്ടലാണ് വയനാട് കുഞ്ഞോമില്‍ നടന്നതെന്നും ചെന്നിത്തലയും കമാന്‍ഡോ വിഭാഗവും ജനചൂഷണത്തിന് സംരക്ഷണം കൊടുക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു. മാവോവാദികള്‍ ഉന്നയിക്കുന്ന സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടത്തെുകയാണ് വേണ്ടതെന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ അഭിപ്രായം പോലും പരിഗണിക്കപ്പെടാതെയാണ് സര്‍ക്കാര്‍ സൈനികവത്കരണം നടത്തുന്നത്. ആദിവാസികളുടെ പേരാട്ടത്തെ ഇല്ലായ്മ ചെയ്യാനാണ് ഭരണകൂടത്തിന്‍െറ ശ്രമം.

മാധ്യമങ്ങള്‍ ഏറ്റുമുട്ടലിനെ സെന്‍സേഷണലായി കാണുന്നതിന് പകരം ആദിവാസികളുടെ ദുരിതം പുറത്തുകൊണ്ടുവരാന്‍ വസ്തുതാന്വേഷണത്തിന് തയാറാകണമെന്ന് നോട്ടീസില്‍ അഭ്യര്‍ഥനയുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top