എയര്‍ കേരള ആഭ്യന്തര വിമാന സര്‍വീസ് നടത്തും

air-kerala1509_0കൊച്ചി: സംസ്ഥാന സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച എയര്‍കേരള കേരളത്തിലെ വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് ആഭ്യന്തര വിമാന സര്‍വിസ് നടത്തുന്നകാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. എയര്‍കേരള ഗള്‍ഫ് സര്‍വിസ് ആരംഭിക്കുന്നതിനാണ് ലക്ഷ്യമിട്ടത്. എന്നാല്‍, അഞ്ച് വര്‍ഷം അഭ്യന്തര സര്‍വിസ് നടത്തി പരിചയമുള്ളതും 20 വിമാനങ്ങളുള്ളതുമായ വിമാന കമ്പനികള്‍ക്ക് മാത്രമേ രാജ്യാന്തര സര്‍വിസിന് അനുമതി നല്‍കാന്‍ വ്യവസ്ഥയുള്ളൂ.

എയര്‍ കേരളയുടെ കാര്യത്തില്‍ ഇളവുകള്‍ നല്‍കണമെന്ന് സംസ്ഥാനം പല തവണ ആവശ്യപ്പെട്ടെങ്കിലും അനുകൂല സമീപനം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് 15 സീറ്റുള്ള വിമാനസര്‍വിസ് ആരംഭിക്കുന്ന കാര്യം പരിശോധിക്കാന്‍ തീരുമാനിച്ചത്. പിന്നീട് കോയമ്പത്തൂര്‍, മംഗലാപുരം വിമാനത്താവളങ്ങളിലേക്കും സര്‍വിസ് വ്യാപിപ്പിക്കും.

സാധ്യതാപഠനം നടത്തുന്നതിന് ഏജന്‍സിയെ കണ്ടത്തെുന്നതുള്‍പ്പെടെ തുടര്‍ന്നുള്ള ചുമതലകള്‍ വിമാനത്താവള കമ്പനി എം.ഡി വി.ജെ.കുര്യനെ ഏല്‍പ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. നാല് ഓഹരിക്ക് ഒരു ഒന്ന് എന്ന നിലക്ക് അവകാശ ഓഹരികള്‍ വിതരണം ചെയ്യുന്നതിനും ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.

Print Friendly, PDF & Email

Leave a Comment